മെറ്റാവേഴ്സ് പ്രവേശനത്തിന് സംരംഭങ്ങളെ പ്രാപ്തരാക്കി അക്യൂബിറ്റ്സിന്റെ കോയിന്‍ ഫാക്ടറി

Mail This Article
ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് ഏറ്റവും ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ പ്രാപ്തരാക്കാനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. അക്യൂബിറ്റ്സിന്റെ തന്നെ സംരംഭമായ കോയിന്‍ഫാക്ടറിയിയുടെ സേവനങ്ങളിലൂടെയാണ് വ്യവസായ സംരംഭങ്ങളെ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നത്.
ക്രിപ്റ്റോ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ സംരംഭകരെ സഹായിക്കുന്ന ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളുടെ ഏകീകൃത രൂപമായ സംരംഭമാണ് അക്യൂബിറ്റ്സിന്റെ കോയിന്‍ഫാക്ടറി. ഓരോ സ്ഥാപനവും, അതെത്ര വലുതായാലും ചെറുതായാലും, അവര്‍ക്ക് മെറ്റവേഴ്സില്‍ പ്രവേശിക്കാനും പര്യവേഷണങ്ങള്‍ നടത്താനും എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞതായി അക്യൂബിറ്റ്സ് ടെക്നോളജീസ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജിതിന്‍.വി.ജി വ്യക്തമാക്കി. ഇതിലൂടെ ഈ മേഖലയിലെ കേരളത്തിലെ തുടക്കക്കാരാകാന്‍ കമ്പനിക്ക് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കോയിന്‍ഫാക്ടറി പ്രദാനം ചെയ്യുന്ന സേവനങ്ങള്‍ ഉപയോഗിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് മെറ്റവേഴ്സിലേക്ക് പ്രവേശിക്കാനും ആധുനിക ഡിജിറ്റല്‍ ലോകം മുന്നോട്ടു വയ്ക്കുന്ന സാധ്യതകളെ കുറിച്ച് ബോധവാന്‍മാരാകാനും കഴിയും.
പുതിയ സേവനങ്ങള്‍ക്കൊപ്പം മെറ്റവേഴ്സിന്റെ അനന്തസാധ്യതകളില്‍ പര്യവേഷണം നടത്താനും കോയിന്‍ഫാക്ടറി കമ്പനികളെ സഹായിക്കും. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍കിട സംരംഭങ്ങള്‍ വരെ മെറ്റവേഴ്സില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന സാഹചര്യത്തിലാണ് അക്യൂബിറ്റ്സ് ഈ സംരംഭത്തിന് തയാറായിരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങള്‍ അവരുടെ എന്‍.എഫ്.ടി ഉൽപന്നങ്ങള്‍ തയാറാക്കാനും വില്‍ക്കാനും ഇപ്പോള്‍ തന്നെ കോയിന്‍ഫാക്ടറിയുടെ വൈറ്റ് ലേബല്‍ എന്‍.എഫ്.ടി മാര്‍ക്കറ്റ്പ്ലേസ് പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഈ കമ്പനികള്‍ക്കുള്ള ബ്ലോക്ക് ചെയിന്‍ വികസനവും സാങ്കേതിക ഉപദേശങ്ങളും എല്ലാം നല്‍കി സഹായിക്കുന്നതും കോയിന്‍ ഫാക്ടറിയാണ്.