Activate your premium subscription today
Tuesday, Apr 8, 2025
മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ മറ്റൊരു നേട്ടം കൂടി ‘എമ്പുരാനെ’ തേടി എത്തിയിരിക്കുന്നു. കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കലക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് എമ്പുരാന് സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗികമായി കലക്ഷൻ
‘എമ്പുരാൻ’ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു
മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിൽ മുൻപന്തിയിൽ മോഹൻലാൽ ഉണ്ടാകുമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയെടുത്താലും ആദ്യത്തെ അഞ്ചു പേരില്‍ ഒരാള്‍ അദ്ദേഹമായിരിക്കും. എന്നാല്‍ ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഒരാളുടെ അഭിനയചാതുര്യത്തോളം തന്നെ പ്രധാനമാണ് അയാള്‍ കൊണ്ടു
‘എമ്പുരാൻ’ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് വിവാദമായപ്പോൾ, ഇതേ പേരുമായി ബന്ധപ്പെട്ടുള്ള മറ്റൊരു മലയാള സിനിമയിലെ രംഗം വൈറലാകുന്നു. 2016ല്‍ പുറത്തുവന്ന കുഞ്ചാക്കോ ബോബന് ചിത്രം ‘വള്ളീം തെറ്റി പുള്ളീം’ തെറ്റിയിലെ ഒരു രംഗമാണ് ‘എമ്പുരാനി’ലെ ഇപ്പോഴത്തെ വിവാദവുമായി ചേർത്തുവയ്ക്കുന്നത്. ‘‘പിന്നെ
‘എമ്പുരാൻ’ സിനിമ തന്റെ ആരാധകർക്കൊപ്പം കാണാൻ മോഹൻലാൽ എടുത്ത പ്രയത്നത്തെക്കുറിച്ച് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളര് സിദ്ധു പനയ്ക്കൽ. തിയറ്ററിലെ തിരക്കു കാരണം ഇന്നോവ ക്രിസ്റ്റയിലാണ് താനും പൃഥ്വിരാജുമടക്കം അഞ്ചുപേർ പോയതെന്നും വണ്ടിയുടെ ഏറ്റവും പുറകിലെ സീറ്റിലാണ് തനിക്കൊപ്പം മോഹൻലാൽ ഇരുന്നതെന്നും സിദ്ധു
മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു. വലിപ്പച്ചെറുപ്പമില്ലാതെ ഏതു വേഷം ലഭിച്ചാലും അത് വളരെ മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കുന്ന താരം. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ‘ലൂസിഫറി’ലും അതിന്റെ തുടർച്ചയായ ‘എമ്പുരാനി’ലും വളരെ പ്രധാനപ്പെട്ട
‘എമ്പുരാന്’ പിന്നാലെ മോഹൻലാലിന്റെ മറ്റൊരു ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. തരുൺ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും. ‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ് മോഹൻലാലിനെ കാണാം. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ അവസാനത്തോട്
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡചിത്രം എമ്പുരാന്റെ വലിയ വിജയത്തിനുശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. സാധാരണക്കാരനായ ടാക്സി ഡ്രൈവറായി എത്തുന്ന മോഹൻലാലിന്റെ വേഷപ്പകർച്ചയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത്. വെറുമൊരു ഫീൽ ഗുഡ് ചിത്രം മാത്രമല്ല ‘തുടരും’ എന്ന പ്രതീതി ഉണർത്തി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകൻ തരുൺ മൂർത്തിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം ‘ഹൃദയപൂർവ’ത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ പരിഹാസ കമന്റിട്ട വ്യക്തിക്ക് മറുപട നൽകി മാളവിക മോഹനൻ. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നിന്നെടുത്ത ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചിരുന്നു. അഥിനു താഴെയാണ് പരിഹാസ കമന്റ് പ്രത്യക്ഷപ്പെട്ടത്.
പുനർജന്മത്തിലൂടെ പൂർവജന്മ ശത്രുവിനോട് പ്രതികാരം ചെയ്യുന്ന പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രമാണ് 1998ൽ പുറത്തിറങ്ങിയ ‘മയിൽപ്പീലിക്കാവ്’. കുഞ്ചാക്കോ ബോബനും ജോമോളും നായികാ നായകന്മാരായെത്തിയപ്പോൾ വില്ലനായെത്തിയത് തിലകനായിരുന്നു. ചിത്രത്തിൽ തിലകന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് വിധു കൃഷ്ണനും. ‘ഉണ്ണികളെ ഒരു കഥപറയാം’, ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’, ‘പ്രാദേശിക വാർത്തകൾ’, ‘എഴുന്നള്ളത്ത്’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച വിധു കൃഷ്ണൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ‘മയിൽപ്പീലീക്കാവ്’. സിനിമാ സീരിയൽ താരം യദുകൃഷ്ണന്റെ സഹോദരനാണ് വിധു. ‘വിവാഹിതരെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ച് സിനിമയിലേക്ക് എത്തിയെങ്കിലും വിധു അഭിനയം വിട്ട് ബിസിനസ്സിലേക്ക് തിരിഞ്ഞു. കണ്ണൂർ സ്വദേശിനി നീതു ലക്ഷ്മിയാണ് ഭാര്യ. ഇരുവരും ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. മനോരമ ഓൺലൈന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരിപാടിയിലൂടെ സിനിമാ ഓർമകൾ പങ്കുവെക്കുകയാണ് വിധു കൃഷ്ണൻ.
Results 1-10 of 1676
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.