Activate your premium subscription today
Tuesday, Apr 8, 2025
സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് താനും ഭാര്യ സൈറയും സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ. പരിപാടിയുടെ ഡയറക്ടർ നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ‘എന്റെയും
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് പ്രതികരണവുമായി സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. ആരോപണങ്ങൾ വ്യാജമാണെന്നും ഊഹാപോഹങ്ങൾ കൊണ്ട് അനുമാനങ്ങളിൽ എത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. നിയമവിദഗ്ധർ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ തനിക്കു വിശ്വാസമുണ്ടെന്നും ഷാൻ
കൊച്ചി ∙ കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി 38 ലക്ഷം രൂപ വഞ്ചിച്ചെന്ന പരാതിയിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും യാഥാർഥ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ളതാണെന്നും ഷാനും ഭാര്യ സൈറ ഷാനും പ്രസ്താവനയിൽ പറഞ്ഞു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്ടർ നിജു രാജ് എബ്രഹാം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഷാൻ റഹ്മാനെതിരെ രണ്ടാഴ്ച മുൻപ് കേസെടുത്തിരുന്നു.
കൊച്ചി∙ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്. കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വഞ്ചിച്ചെന്നാണു പരാതി.
സംഗീത സംവിധായകന് ഷാന്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കന്‍ പര്യടനത്തിന്.
മിഷിഗണിലെ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ മ്യൂസിക് ലൈവ് മെയ് 3ന് വാറൻ വുഡ്സ് മിഡിൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. ഷാൻ റഹ്മാനൊപ്പം മാസ്മരിക സംഗീത വിരുന്നൊരുക്കാൻ ചലച്ചിത്ര പിന്നണി ഗായകരായ ഹരിശങ്കർ, മിഥുൻരാജ്, നിത്യ മാമൻ, സയനോര ഫിലിപ്പ്, നിരൻജ് സുരേഷ് എന്നിവരുമെത്തും.
ഓണക്കാലം ആയതോടെ ഓണം റീലുകളും വിഡിയോകളും സമൂഹമാധ്യമങ്ങൾ തരംഗം തീർക്കുകയാണ്. ഒപ്പം ഓണപ്പാട്ടുകളും! വിഡിയോകളിൽ മലയാളികൾ ആവർത്തിച്ച് ഉപയോഗിക്കുന്ന ഓണപ്പാട്ടുകളിൽ മുന്നിലുണ്ട് ഷാൻ റഹ്മാൻ ഈണം പകർന്ന 'തിരുവാവണിരാവ്' എന്ന ഗാനം. ജേക്കബിന്റെ സ്വർഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്കായി ഷാൻ റഹ്മാൻ ഈണമിട്ട
മാത്യു തോമസ്, ബേസിൽ ജോസഫ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കപ്പ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. 'ചിരി മലരുകളെ' എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. നജീം അർഷാദ് ആലപിച്ചിരിക്കുന്ന ഗാനത്തിൻെറ വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്.
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മാലോകം മാറുന്നേ...’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം ജോബ് കുര്യൻ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആരാരൊരു മലയരികിൽ...’ എന്നു തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
Results 1-10 of 50
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.