Activate your premium subscription today
വിവാഹത്തിനു ശേഷം ജോലിക്കു വിടുമോ? വിവാഹത്തിനു ശേഷം പഠിക്കാൻ അനുവദിക്കുമോ? വിവാഹശേഷം അഭിനയം തുടരുമോ? ചോദ്യം കേൾക്കുമ്പോഴേ ആരോടായിരിക്കുമെന്നു വ്യക്തമല്ലേ! ഈ ചോദ്യങ്ങൾ നമ്മുടെ ആണുങ്ങളോടു ചോദിക്കുന്നതായി ഒന്നു സങ്കൽപിച്ചു നോക്കൂ. ഒരു നിമിഷം അവരൊന്നു പതറും അല്ലേ. പിന്നീടു നൽകുന്ന ഉത്തരങ്ങൾ,
മാതാപിതാക്കൾക്ക് നമ്മെ വേണ്ടെങ്കിൽ പിന്നെ ഈ ലോകത്തൊരാൾക്കും നമ്മളെ ആവശ്യം ഇല്ല. ഒരു വല്ലാത്ത മനോധൈര്യം അന്നുണ്ടായിരുന്നു. ചവിട്ടി നിൽക്കാൻ ഒരടി മണ്ണു പോലുമില്ലാതിരുന്നിടത്തു നിന്നുമാണ് ഒരു കുടുംബം പടുത്തുയർത്തിയത്.
നിധീഷ് ജി എഴുതുന്ന കഥകളിൽ സ്ഥലങ്ങൾ പലപ്പോഴും അവയുടെ പേരുകളിൽ നിന്ന് മജ്ജയും മാംസവും മനസ്സുമുള്ള കഥാപാത്രങ്ങളായി രൂപംമാറും. നിധീഷിന്റെ ‘താമരമുക്ക്’ എന്ന കഥാസമാഹാരത്തിലുള്ളതു തന്നെ ഇത്തരത്തിൽ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 10 കഥകളാണ്. പുള്ളിമാൻ ജംക്ഷൻ, ക്ലാപ്പന, ഘണ്ടർണ്ണങ്കാവ്, താമരമുക്ക്,
ഈയടുത്തു പ്രസിദ്ധീകരിക്കപ്പെട്ടവയിൽ ഏറെ വായിക്കപ്പെട്ട ഒരു കഥയാണ് മൃദുൽ വി.എം. എഴുതിയ ‘കുളെ’. കാസർകോട് ജില്ലക്കാരനായ മൃദുൽ ഉത്തരകേരളത്തിലെ ഒരാചാരം കേന്ദ്രബിന്ദുവാക്കിയെടുത്തു കേരള സമൂഹത്തെ നമുക്കു മുന്നിൽ തുറന്നുകാണിക്കുകയാണിവിടെ. രണ്ട് അമ്മമാരുണ്ട് ഈ കഥയിൽ. സത്യഭാമയും സരോജിനിയും. അവരുടെ ചിത്രീകരണം
എഴുത്തിലെ മൂന്നു പതിറ്റാണ്ടോളം നീണ്ട നിശ്ശബ്ദതയവസാനിപ്പിച്ചുള്ള മടങ്ങിവരവാണിത്. ആ എഴുത്തുകാരിയുടെ അവസാന രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1992 ൽ. പ്രിയ ജെ. എന്ന ഡിഗ്രിക്കാരി എഴുതിയ ‘വെള്ളിക്കൊലുസിട്ട നൊമ്പരം’ എന്ന കഥ സംസ്ഥാനതലത്തിൽ പുരസ്കാരാർഹമായപ്പോൾ ഒന്നാമത് എത്തിയതു മറ്റൊരു പ്രിയയുടെ കഥയായിരുന്നു.
ആദ്യമായി ഒരു മാസികയിൽ കഥ അച്ചടിച്ചുവന്ന ദിവസം പനിയാണെന്നു പറഞ്ഞു കോളജിൽ പോകാതിരുന്നിട്ടുണ്ട് വീണ. സ്വയം വെളിപ്പെടുന്നതിനോട് അത്രയധികം അകൽച്ച കാണിക്കുന്ന കഥാകാരിയുടെ കഥകൾ പക്ഷേ, ആഴത്തിൽ രാഷ്ട്രീയം സംസാരിക്കുന്നവ കൂടിയാണ്.
വായനക്കാരനെ / വായനക്കാരിയെ കാണാനും സംസാരിക്കാനുമായി ഒരു എഴുത്തുകാരൻ എത്രദൂരം വരെ പോകും? എത്രദൂരവും എന്നാണു യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ ഉത്തരം. വായനക്കാരോടു സംവദിക്കാനും സ്നേഹം പങ്കിടാനുമായി ദിവസവും ഒട്ടേറെ മണിക്കൂറുകൾ ചെലവഴിക്കാറുള്ള അഖിൽ സ്വദേശമായ ആലപ്പുഴയിൽ നിന്ന് വയനാടു വരെ പോയതു
പ്രണയമഴ നനഞ്ഞു നിൽക്കുന്നവരാണു രോഷിന്റെ കഥാപാത്രങ്ങളേറെയും. അവർക്ക് ആ മഴയിൽനിന്നു കയറിപ്പോരാൻ താൽപര്യമേതുമില്ല. മനസ്സിൽ പ്രണയമാവേശിച്ച അവർ വായനക്കാരുടെയുള്ളിലേക്കും ആ പ്രണയവൈറസുകൾ കടത്തിവിടുന്നു. കൊടുംവേനലിൽ വറ്റിവരണ്ടൊരു നദി ആദ്യമഴത്തുള്ളിത്തലോടലിൽ പുളകിതയാകുംപോലെ വായനക്കാർ ആ വാക്കുകളുടെ
അധ്യാപകനായിരുന്ന അച്ഛൻ കുട്ടിക്കാലത്തു പറഞ്ഞുകൊടുത്ത കഥകളിൽനിന്നാണു റീന പി.ജി. എഴുത്തിന്റെയും വായനയുടെയും മാന്ത്രികലോകത്തേക്കു പ്രവേശിക്കുന്നത്. നാടും സ്കൂളും വായനശാലയുമെല്ലാം അക്ഷരങ്ങളോടുള്ള സ്നേഹം ഊട്ടിയുറപ്പിച്ചു. കവിതയിലൂടെയും കഥയിലൂടെയും തന്റെ മനസ്സിലെ വിചാരങ്ങളെ വായനക്കാരുടെ മനംകവരും വിധം
തീവ്രവികാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് മനു ജോസഫിന്റെ കഥകൾ. പ്രണയമായാലും പ്രതികാരമായാലും അതിൽ ഉശിരുള്ള കഥാപാത്രങ്ങൾ ഉറപ്പാണ്. തന്റെ ചുറ്റുപാടുകളിൽനിന്നു കഥകൾ ആവാഹിച്ചെടുക്കാൻ മനുവിനു പ്രത്യേക കഴിവുണ്ട്. ജോലി ചെയ്തിരുന്ന ഗൾഫും ജനിച്ചുവളർന്ന കണ്ണൂരിലെ മലയോര മേഖലയും കഥാപരിസരങ്ങളാകുന്നത് അങ്ങനെയാണ്.
Results 1-10 of 71