2016 ൽ കോഴിക്കോടാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെഎൽഎഫ്), ആദ്യമായി ആരംഭിച്ചത്.
കവിയും, വിമർശകനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പ്രൊഫ.(ഡോ) കെ സച്ചിദാനന്ദനാണ് ഡി സി കിഴക്കേമുറി ഫൗണ്ടേഷൻ ഡി സി കിഴക്കേമുറി ഫൗണ്ടേഷ ഫെസ്റ്റിവലിന്റെ ഡയറക്ടർ.
ശാസ്‌ത്ര-സാങ്കേതികവിദ്യ, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, മഹാമാരിയും അതിന്റെ പ്രത്യാഘാതങ്ങളും തുടങ്ങിയ വിഷയങ്ങളിൽ സെഷനുകളിൽ ചർച്ചയുണ്ട്.
കലാമൂല്യമുള്ള സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം, പാചകോത്സവം, നൃത്ത സംഗീതവിരുന്ന്,
ചിത്രപ്രദർശനം തുടങ്ങിയ പരിപാടികൾകൊണ്ട് വിപുലസമൃദ്ധമാണ് കെഎൽഎഫ്.