Activate your premium subscription today
കേരളത്തിന്റെ 29–ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) തുടങ്ങി. ഡിസംബർ 20 വരെ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സിനിമകൾ പ്രദർശിപ്പിക്കും. 13,000 ഡെലിഗേറ്റുകളും നൂറോളം ചലച്ചിത്രപ്രവർത്തകരും.
തിരുവനന്തപുരം∙ 29ാമത് ചലച്ചിത്ര മേളയിൽ, 'ചരിത്ര നായിക-നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര ജീവിതം' എന്ന പുസ്തകം അക്കാദമി ചെയർമാൻ പ്രേം കുമാർ കോമളത്തിന്റെ സഹോദരപുത്രൻ സഞ്ജയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഹോമേജ് എന്ന പരിപാടിയിൽ നിള തിയറ്ററിൽ വച്ചായിരുന്നു പ്രകാശനം. ആദ്യ വന ചിത്രത്തിലെ നായിക, പ്രേം നസീറിന്റെ ആദ്യ നായിക, ആദ്യം നിയോറിയലിസ്റ്റിക് ചിത്രത്തിലെ നായിക എന്നിങ്ങനെ വിശേഷണം നേടിയ നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര ജീവിതം ചരിത്ര നായിക എന്ന പുസ്തകമായി രചിച്ചത് ഡോ. ജി. രശ്മിയും ഡോ. കെ എസ് അനിൽ കുമാറും ചേർന്നാണ്.
പ്രണയം യഥാർഥമാണെങ്കിൽ, ഇഷ്ടം സ്ഥിരമാണെങ്കിൽ, ആഗ്രഹം തീവ്രമാണെങ്കിൽ കാണുക തന്നെ ചെയ്യും. ലോകത്തിൽ എവിടെ വച്ചാണെങ്കിലും. ഏതു പ്രായത്തിലാണെങ്കിലും. അഞ്ഞൂറോ ആയിരമോ വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും. എന്നാൽ, യാഥാസ്ഥിതിക രീതിയുള്ള പ്രണയകഥയല്ല ബേബി. കാനിൽ നവാഗത സംവിധാനത്തിന് പുരസ്കാരം നേടിയ ബ്രസീലിൽ നിന്നുള്ള
തിരുവനന്തപുരം∙ സെന്റ് സേവ്യേഴ്സ് കോളജിലെ പരിഷ്കാരി പെണ്‍കുട്ടിയില്‍നിന്ന് ശ്യാംബെനഗലിന്റെ അങ്കുര്‍ എന്ന സിനിമയിലെ ഗ്രാമീണ നായികയായി മാറിയ കഥ പറഞ്ഞത് പ്രശസ്ത നടി ശബാന ആസ്മി. ഐഎഫ്എഫ്കെയുടെ ഭാഗമായി ശബാന ആസ്മിയുടെ ആദ്യമായി റിലീസ് ചെയ്ത ചിത്രമായ അങ്കുറിന്റെ പ്രദര്‍ശനത്തിനു മുമ്പ് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശബാന. മുന്‍ മന്ത്രി എം.എ.ബേബി ശബാന ആസ്മിക്ക് ഉഹാരം നല്കി.
തിരുവനന്തപുരം∙ സിനിമാരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ മാറുന്നുവെന്നത് ഏറെ സന്തോഷകരമാണ്. കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്കനുസരിച്ച് സിനിമകള്‍ തയാറാക്കേണ്ടിവരുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Results 1-4