Activate your premium subscription today
Tuesday, Apr 8, 2025
തൊടുപുഴ ∙ കഴിഞ്ഞ ദിവസം അന്തരിച്ച നോവലിസ്റ്റ് സോമനാഥ് കാഞ്ഞാറിന്റെ (67) സംസ്കാരം ഇന്നു 10.30നു വെള്ളിയാമറ്റത്തെ പൊതുശ്മശാനത്തിൽ നടത്തും. സ്വന്തം പേരിൽ 36 നോവലുകളും നസീർ കല്ലായി, സൂര്യനാഥ് എന്നീ തൂലികാനാമങ്ങളിൽ ഒട്ടേറെ നോവലുകളും രചിച്ച സോമനാഥിന്റെ ജീവിതാന്ത്യം ദുരിതമയമായിരുന്നു. 1982ൽ കാഞ്ഞാറിൽ പാരലൽ കോളജ് അധ്യാപകനായിരിക്കുമ്പോഴാണ് ആദ്യ നോവലായ ‘സുറുമ’ പ്രസിദ്ധീകരിക്കുന്നത്. ഇതോടെ കാഞ്ഞാറുകാർക്ക് ഇദ്ദേഹം ‘സുറുമ സോമനാ’യി.
പെരുമ്പാവൂർ ∙ മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചതു കടുത്ത രക്തസ്രാവം മൂലം. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു വ്യക്തമായത്. വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ ദുരൂഹസാഹചര്യത്തിൽ മൃതദേഹവുമായി ഭർത്താവ് സിറാജുദീൻ പെരുമ്പാവൂരിലേക്കു വരികയായിരുന്നു.
ലൊസാഞ്ചലസിൽ അന്തരിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദികൻ ഫാ. യോഹന്നാൻ പണിക്കരുടെ (ഫാ. യോഹന്നാൻ) പൊതുദർശനം 29ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അനാഹൈമിലുള്ള സെന്റ് ജോൺ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം ബുധനാഴ്ച നടക്കും. രാവിലെ 9 മുതൽ 11 വരെ എറണാകുളം ടൗൺ ഹാളില്‍ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് തൈക്കൂടത്തുള്ള വീട്ടിലെത്തിച്ച ശേഷം രണ്ടു മണിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
കഴക്കൂട്ടം (തിരുവനന്തപുരം) ∙ ജോർദാൻ സൈനികരുടെ വെടിയേറ്റു മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ ഗബ്രിയേൽ പെരേരയ്ക്ക് (അനി തോമസ്–45) നാടിന്റെ വിട.
ബര്‍ലിന്‍ ∙ ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ അന്തരിച്ച മാസ്ററര് ബിരുദ വിദ്യാര്‍ഥിനി കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കലിന്റെ (25) സംസ്ക്കാരം നാട്ടിൽ നടത്തി. വെള്ളിയാഴ്ച രാവിലെ ചെമ്പനോട് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഇടവക ദേവാലയത്തില്‍ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് താമരശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കോരു ഗംഗാധരന്റെ മരണാനന്തര കർമങ്ങൾ മാർച്ച് 9ന് രാവിലെ 8:30ന് ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ നടക്കും.
പാലാ ∙ കൈതത്തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യു തോമസിന്റേത് (മാത്തച്ചൻ-84) ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4 നു മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തും. കൈതത്തോട്ടത്തിൽ ഫെബ്രുവരി 3നു ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിനൊപ്പം മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു.
ദുബായ് ∙ യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു. രണ്ടുപേരെയും കൊലപാതക കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരൻ വിചാരണ നേരിട്ടത്. സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
താമരശ്ശേരി ∙ ഷഹബാസിന്റെ മൃതദേഹം പാലോറക്കുന്നിലെ തറവാട്ട് വീട്ടിലേക്ക് കയറ്റിയപ്പോൾ അകത്തുനിന്ന് ഉമ്മ റംസീനയുടെ ചങ്കുപൊട്ടുന്ന കരച്ചിൽ കേൾക്കാമായിരുന്നു. സ്ത്രീകൾക്കും അയൽക്കാർക്കും ഷഹബാസിന്റെ സഹപാഠികൾക്കും മാത്രമായിരുന്നു വീട്ടിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. അൽപനേരം വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം താമരശ്ശേരി ചുങ്കം പള്ളിയിൽ നിസ്കാരം നടത്തി. പിന്നീട് മൃതദേഹം കെടവൂർ മദ്രസയിലേക്ക് കൊണ്ടുപോയി.
Results 1-10 of 130
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.