ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഹാം ∙  കോരു ഗംഗാധരന്റെ മരണാനന്തര കർമങ്ങൾ മാർച്ച് 8ന് രാവിലെ 8:30ന് ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ നടക്കും. തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കും.

കഴിഞ്ഞ മാസം 12ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് കോരു ഗംഗാധരൻ അന്തരിച്ചത്. മലേഷ്യയിൽ നിന്നും ലണ്ടനിലെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി ലണ്ടനിലെ ട്രേഡ് യൂണിയൻ രംഗത്തും സാമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. മലേഷ്യയിൽ ബോയ്സ് സ്‌കൗട്ടിൽ സജീവ അംഗമായിരുന്ന ഗംഗാധരൻ, ലണ്ടനിലും സ്‌കൗട്ടിന് പ്രോത്സാഹനം നൽകി. സാഹിത്യ രംഗത്തും അദ്ദേഹം സംഭാവനകൾ നൽകി.

ന്യൂഹാം കൗൺസിൽ മുൻ സിവിക് മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ഓമന ഗംഗാധരനാണ് ഭാര്യ. ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. മക്കൾ: കാർത്തിക, കണ്ണൻ ഗംഗാധരൻ, മരുമകൻ: ഡോ. സൂരജ്, ചെറുമകൻ: അഡ്വ. അതുൽ സൂരജ്.

അന്ത്യോപചാര കർമങ്ങളിലും പൊതുദർശനത്തിലും പങ്കെടുക്കാൻ എത്തുന്നവർ റീത്തുകളും പൂക്കളും കൊണ്ടുവരരുതെന്നും, പരേതന്റെ താൽപ്പര്യപ്രകാരം സ്‌കൗട്ട് ന്യൂഹാം, ഡിമെൻഷ്യ യുകെ എന്നീ സംഘടനകൾക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ലാക്ക് ഹാൾ സ്വാമി നാരായൺ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ലഘുഭക്ഷണത്തിൽ പങ്കെടുക്കണമെന്നും കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.

English Summary:

Gangadharan's Funeral will be held in Newham, London

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com