ഫാ. യോഹന്നാൻ പണിക്കരുടെ സംസ്കാരം 31ന്

Mail This Article
വിററിയർ ∙ ലൊസാഞ്ചലസിൽ അന്തരിച്ച മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദികൻ ഫാ. യോഹന്നാൻ പണിക്കരുടെ (ഫാ. യോഹന്നാൻ) പൊതുദർശനം 29ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അനാഹൈമിലുള്ള സെന്റ് ജോൺ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ 31ന് 12.30 ന് സെന്റ് തോമസ് വലിയ പള്ളിയിൽ ആരംഭിച്ച് 3.30ന് സംസ്കാരം സൈപ്രസിലുള്ള ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ പൂർത്തിയാകും.
ഭാര്യ: പരേതയായ ലില്ലിക്കുട്ടി പണിക്കർ. മക്കൾ : ഡോ. ടോബിൻ പണിക്കർ, ജോബിൻ പണിക്കർ (മാധ്യമ പ്രവർത്തകൻ). റേച്ചൽ മാത്യു (പബ്ലിക്ക് ഹെൽത്ത്). മരുമക്കൾ : ഡോ. സുമി പണിക്കർ, അഡ്വ. ജെനി പണിക്കർ, ഡീക്കൻ സ്റ്റെഫിൻ മാത്യു.
കൊല്ലം കുണ്ടറ മേച്ചിറയിൽ കുടുംബാംഗമായ ഫാ. യോഹന്നാൻ പണിക്കർ കഴിഞ്ഞ 42 വർഷമായി ലൊസാഞ്ചലസ് സെന്റ് തോമസ് വലിയ പള്ളി വികാരിയായിരുന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നിന്നും ബിരുദ പഠനത്തിനുശേഷം കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്നും വൈദികനായി. 1983ൽ ലൊസാഞ്ചലസ് ഇടവകയുടെ വികാരിയായി ചുമതലയേറ്റെടുത്തു.
ലൊസാഞ്ചലസ് എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ പ്രഥമ ചെയർമാനായിരുന്നു. അരിസോന, ലാസ്‌വേഗസ് സംസ്ഥാനങ്ങളിലും കലിഫോർണിയായിലെ സാൻഫ്രാൻസിസ്ക്കോ, സാൻഡിയാഗോ എന്നീ നഗരങ്ങളിലും ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ സ്ഥാപിക്കുന്നതിൽ നേതൃത്വം നൽകി.
എക്യുമെനിക്കൽ ഫെലോഷിപ്പ് ചെയർമാൻ സാബു തോമസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി മനു വർഗീസ്, ട്രഷറർ ജോർജുകുട്ടി പുല്ലാപ്പള്ളി, വിവിധ സഭകളിലെ വൈദികർ, കേരളാ അസോസിയേഷൻ ഓഫ് ലൊസാഞ്ചലസ് വാലി മലയാളി അസോസിയേഷൻ എന്നിവർ അനുശോചിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് മറ്റു വൈദികർ എന്നിവർ നേതൃത്വം നൽകും.
(വാർത്ത: മനു തുരുത്തിക്കാടൻ)