Activate your premium subscription today
ന്യൂഡൽഹി ∙ ബിൽക്കീസ് ബാനോ കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷയിളവു നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കുറ്റവാളികളായ 2 പേരാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. അവ തള്ളുമെന്ന ഘട്ടത്തിൽ ഹർജിക്കാർ തന്നെ പിൻവലിച്ചു.
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളിൽ ഒരാൾ പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി. മാർച്ച് 5ന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് രമേഷ് ഭായി ചന്ദാനയാണ് ഹർജി നൽകിയത്. കേസിൽ വിട്ടയയയ്ക്കപ്പെട്ട ചന്ദാനയും മറ്റ് 10 കുറ്റവാളികളും കഴിഞ്ഞമാസമാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും ജയിലിലടയ്ക്കപ്പെട്ടത്. ഇവരെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാരിന്റെ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതേ കേസിൽ ജയിലിലുള്ള പ്രദീപ് മോദിയയെ ഈ മാസം 7 മുതൽ 11 വരെ ഹൈക്കോടതി പരോളിൽ വിട്ടിരുന്നു.
ന്യൂഡൽഹി ∙ ബിൽക്കീസ് ബാനോ കേസിലെ കുറ്റവാളികൾ സുപ്രീം കോടതി ഉത്തരവനുസരിച്ച് ജയിലിലെത്തി കീഴടങ്ങിയത് അവസാന നിമിഷം. ഞായറാഴ്ച രാത്രി 11.45 കഴിഞ്ഞപ്പോഴാണ് ഇവർ ഗോധ്ര സബ് ജയിലിൽ എത്തിയത്. കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ അപ്പോൾ 15 മിനിറ്റേ ശേഷിച്ചിരുന്നുള്ളൂ. 2022 ൽ ജയിൽമോചിതരായ 11 പേരും രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു ഉത്തരവ്. സമയം നീട്ടി നൽകണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളി.
ഗോധ്ര∙ ബിൽക്കീസ് ബാനോ കേസിലെ 11 കുറ്റവാളികൾ ഇന്നലെ അർധരാത്രിയോടെ ഗുജറാത്തിലെ ഗോധ്ര സബ് ജയിലിൽ തിരിച്ചെത്തി. ഇന്നലെ വരെയായിരുന്നു ഇവർക്ക് സുപ്രീംകോടതി തിരിച്ച് ജയിലിലെത്താൻ അനുവദിച്ച സമയം. സാവകാശമാവശ്യപ്പെട്ട് കുറ്റവാളികൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
ന്യൂഡൽഹി ∙ ജയിലിലേക്ക് മടങ്ങാൻ സാവകാശം തേടി ബിൽക്കീസ് ബാനോ കേസിലെ കുറ്റവാളികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നാളെയ്ക്കകം ജയിലിലേക്കു മടങ്ങാൻ കർശന നിർദേശം നൽകി. 4– 6 ആഴ്ചത്തെ സാവകാശമാണ് 11 കുറ്റവാളികളും ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനു മതിയായ കാരണങ്ങളില്ലെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരായി കീഴടങ്ങണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. കേസിലെ 11 പ്രതികളും
ന്യൂഡൽഹി∙ കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടി ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളിൽ ഒരാളായ ഗോവിന്ദ്ഭായ് സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ആരോഗ്യ പ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടിയാണ് കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടിയത്.
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കേസിൽ മോചിപ്പിക്കപ്പെട്ട കുറ്റവാളികളായ 11 പേരും രണ്ടാഴ്ചയ്ക്കകം ജയിലിലേക്കു മടങ്ങണമെന്നാണ് കഴിഞ്ഞ 8ന് സുപ്രീം കോടതി നിർദേശിച്ചത്. ജയിലിൽ എത്തിയ കുറ്റവാളികൾ വീണ്ടും മോചനത്തിന് അപേക്ഷിച്ചാൽ മഹാരാഷ്ട്രയിലെ കുറ്റവാളി മോചന നയമാണ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ 2008 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിലുള്ള മോചന നയം അനുസരിച്ച് ശിക്ഷിക്കപ്പെട്ടവരുടെ മോചനാപേക്ഷ പരിഗണിക്കപ്പെടുക 28 വർഷം കഴിഞ്ഞാണ്.
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളിൽ 9 പേരെ കാണാനില്ല. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
∙ ചപ്പർവാഡിലെ ചിലർ: ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ചപ്പർവാഡിൽ നേരിടേണ്ടി വന്ന ക്രൂരതകൾക്കു ശേഷം ഇഴഞ്ഞും തളർന്നുമെത്തിയ ബിൽക്കീസിന് ആദ്യം വസ്ത്രം നൽകിയത് ഒരു ആദിവാസി സ്ത്രീ. പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത് ഒരു ഹോം ഗാർഡ്. പേരറിയാത്ത മറ്റു ചിലരുടെയും സഹായം ഈ കഠിനയാത്രയിൽ ബിൽക്കീസിനു ലഭിച്ചു. ∙ ശോഭ ഗുപ്ത: 20 വർഷമായി ബിൽക്കീസിന്റെ അഭിഭാഷക. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ 16 വർഷത്തോളം സ്റ്റാൻഡിങ് കൗൺസലായിരുന്നു. ‘ഫ്ലാഗ്’ എന്ന സൗജന്യ നിയമസഹായ സംഘടനയുടെ സ്ഥാപക.
Results 1-10 of 60