Activate your premium subscription today
മംഗളൂരു ∙ കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു.
കാർവാർ∙ ഗംഗാവലിപ്പുഴയിൽനിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് മുങ്ങൾവിദഗ്ധൻ ഈശ്വർ മൽപെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടെ ഭാഗങ്ങൾ തന്നെയാണോ എന്നറിയില്ലെന്നും മൽപെ പറഞ്ഞു. നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മൽപെ പറഞ്ഞത്.
ബെംഗളൂരു∙ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിനായി ഡ്രജർ കാർവാറിലെത്തി. ഗോവയില്‍ നിന്നെത്തിച്ച ഡ്രജര്‍ ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് തീരത്ത് എത്തിച്ചത്. ഇവിടെനിന്ന് ഡ്രജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും. പാലങ്ങള്‍ തടസ്സമായുള്ളതിനാല് വേലിയിറക്ക സമയത്താകും ഡ്രജര്‍ ഷിരൂരിലേക്ക് കൊണ്ടുപോവുക. കടല്‍ കടന്ന് അഴിമുഖം താണ്ടി ഗംഗാവലി പുഴയിലേക്ക് ഡ്രെജര്‍ വെസല്‍ പ്രവേശിപ്പിക്കുന്നത് സാങ്കേതികമായി ശ്രമകരമായ ദൗത്യമാണ്.
ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലിപ്പുഴയിൽ കാണാതായ അർജുനുൾപ്പെടെ 3 പേർക്കായുള്ള തിരച്ചിലിനായി ഗോവയില്‍നിന്ന് ഡ്രജര്‍ എത്തിക്കും
കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി ഈശ്വർ മാൽപെ. ഉച്ചയോടെയാണ് ഈശ്വർ മാൽപെ കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുന്റെ വീട്ടിലെത്തിയത് കുടുംബത്തെ സമാധാനിപ്പിക്കാനാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസമാകുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനും തടകയറ്റി വന്ന ലോറിയും മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായത്. ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ കേരളത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ദ്രുതഗതിയിലായത്. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു.
കാർവാർ∙ പാലം തകർന്ന് കാളി നദിയിൽ പതിച്ച ലോറി പുറത്തെടുത്തത് ഒരു പകൽ നീണ്ട ദൗത്യത്തിനൊടുവിൽ. രാവിലെ ഒൻപതരയോടെയാണ് ലോറി പുറത്തെടുക്കുക എന്ന ദൗത്യവുമായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാലംഗ ഡൈവിങ് സംഘവും കാളി നദിയിൽ ഇറങ്ങുന്നത്. ആദ്യപടി ലോറി നദിയിൽ എവിടെയാണെന്ന് കണ്ടെത്തുകയായിരുന്നു. ലോറി കണ്ടെത്തിയ
കാർവാർ∙ കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണ് ലോറി കരയ്ക്കെത്തിച്ചത്.കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി നാല് ക്രെയിനുകളുപയോഗിച്ചാണ് കരയ്ക്കെത്തിച്ചത്. രാവിലെ ഒമ്പതുമണിയോടെയാണ് ലോറി പുറത്തെടുക്കാനുള്ള ദൗത്യം
ആഴങ്ങളിൽനിന്ന് ആരെയും ജീവിതത്തിലേക്കു കൈപിടിക്കുമെന്ന ചങ്കുറപ്പിന്റെ പേരാണ് ഈശ്വർ മൽപെ. വെള്ളത്തിൽനിന്നു വെറുംകയ്യോടെ പൊങ്ങില്ലെന്ന വിശ്വാസത്തിന്റെ പേരു കൂടിയാണത്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിലിനു മുന്നിലുള്ളതും ഈശ്വറാണ്.
മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹഭാഗങ്ങളും കയറും കണ്ടെത്തി. ലോഹ ഭാഗങ്ങൾ തന്റെ ലോറിയുടേതല്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു.
Results 1-10