Activate your premium subscription today
Tuesday, Apr 8, 2025
ഇംഫാൽ∙ വഖഫ് ബില്ലിനെ പിന്തുണച്ച ബിജെപി നേതാവിന്റെ വീടിന് തീയിട്ടു. മണിപ്പുരിലെ തൗബൽ ജില്ലയിലാണ് സംഭവം. ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് അസ്കർ അലി മക്കാക്മയുമിന്റെ വീടിനാണ് ഒരുകൂട്ടം ആളുകൾ തീവച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഒരു കൂട്ടം ആളുകൾ അസ്കർ അലിയുടെ വീടിനു സമീപത്തേക്ക് എത്തുകയും വീട്ടിലെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ മണിപ്പുരിൽ പോരടിക്കുന്ന മെയ്തെയ്, കുക്കി വിഭാഗങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. രണ്ടു വർഷം മുൻപ് കലാപം ആരംഭിച്ചശേഷം ഇതാദ്യമാണു നേരിട്ടു ചർച്ച. സമാധാനശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തിയ ചർച്ച 5 മണിക്കൂർ നീണ്ടു. ഓൾ മണിപ്പുർ യുണൈറ്റഡ് ക്ലബ്സ് ഓർഗനൈസേഷൻ, ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് എന്നീ സംഘടനകളുടെ നേതാക്കളാണ് 6 അംഗ മെയ്തെയ് സംഘത്തിലുണ്ടായിരുന്നത്. കുക്കി–സോ കൗൺസിലിലെ 9 പ്രതിനിധികളാണു കുക്കി സംഘത്തിലുണ്ടായിരുന്നത്.
ന്യൂഡല്‍ഹി∙ മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനു ലോക്സഭയുടെ അംഗീകാരംതേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.
കൊൽക്കത്ത ∙ മണിപ്പുരിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ നിരോധിത മെയ്തെയ് ഭീകരസംഘടനകളിലെ 5 പേരെ അറസ്റ്റ് ചെയ്തു. ഇംഫാൽ താഴ്വരയിലെ വിവിധ മേഖലകളിൽ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ഇവർ. നിരോധിത സംഘടനയായ യുഎൻഎൽഎഫ് ഉൾപ്പെടെ 3 സംഘടനയിൽപ്പെട്ടവരാണ് അറസ്റ്റിലായവർ. സംസ്ഥാനത്തെ 5 ജില്ലകളിൽ കരസേനയും അസം റൈഫിൾസും നടത്തിയ തിരച്ചിലിൽ യന്ത്രത്തോക്കുകൾ ഉൾപ്പെടെ 32 ആയുധങ്ങൾ കണ്ടെടുത്തു.
ഇംഫാൽ ∙ മണിപ്പുരിലെ കലാപ ബാധിതര്‍ താമസിക്കുന്ന ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിൽ എത്തി. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇംഫാലിൽ എത്തിയത്. സംഘത്തിലെ അംഗം ജസ്റ്റിസ് എൻ. കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല.
കൊൽക്കത്ത ∙ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ആറംഗ സംഘം ഇന്ന് മണിപ്പുർ സന്ദർശിക്കാനിരിക്കെ, മെയ്തെയ് വിഭാഗക്കാരനായ ജഡ്ജി ചുരാചന്ദ്പുർ ജില്ലയിലെ സന്ദർശനം ഒഴിവാക്കണമെന്ന് ജില്ലാ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘത്തിൽ മെയ്തെയ് വിഭാഗക്കാരനായ ജസ്റ്റിസ് എൻ. കൊടിശ്വർ സിങ്ങും ഉണ്ട്. ജസ്റ്റിസുമാരായ ബിആർ.ഗവായ്, സൂര്യകാന്ത്, വിക്രംനാഥ്, എംഎം.സുന്ദരേശ്, കെ.വി.വിശ്വനാഥൻ എന്നിവരാണ് മറ്റു അംഗങ്ങൾ.
കൊൽക്കത്ത ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി-സോ ഗോത്രത്തിലെ ഉപഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിത്തെറിയിലേക്ക്. അക്രമങ്ങൾ തടയുന്നതിനായി ഗോത്രത്തലവൻമാരുടെയും മുതിർന്ന അംഗങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെയും യോഗം ചേർന്നു. സംഘർഷം തടയുന്നതിനായി പട്ടാളം ജില്ലയുടെ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്.
കൊൽക്കത്ത ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി സംഘടനകൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അനവധി പേർക്ക് പരുക്കേറ്റു. ജില്ലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. കുക്കി-സോ ഗോത്രവിഭാഗങ്ങളുടെ ഉപഗോത്രങ്ങളായ മാർ ഗോത്രവും സോമി ഗോത്രവും തമ്മിലാണ് കഴിഞ്ഞ 4 ദിവസമായി സംഘർഷം തുടരുന്നത്. ഇരുവിഭാഗങ്ങളും തമ്മിൽ സമാധാനക്കരാർ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് വീണ്ടും കലാപമുണ്ടായത്.
ന്യൂഡൽഹി ∙ മണിപ്പുരിലെ കലാപ ബാധിത മേഖലയിലേക്ക് സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർ. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് മണിപ്പുർ സന്ദർശിക്കുന്നത്. വരുന്ന ശനിയാഴ്ചയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ന്യൂഡൽഹി ∙ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ. ‘‘കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത്’’ – എന്നായിരുന്നു നിർമലയുടെ പരാമർശം. സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പുർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിന് എതിരെ സംസാരിച്ചത്.
Results 1-10 of 701
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.