പാലക്കാട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു . നിലവിൽ രമ്യ ഹരിദാസ് (കോൺഗ്രസ്) ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2008ലാണ് ആലത്തൂർ ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. പാലക്കാട് ജില്ലയിലെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.