തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. 2008ലാണ് ചാലക്കുടി ലോകസഭാ മണ്ഡലം രൂപീകരിച്ചത്. ബെന്നി ബെഹന്നാൻ (കോൺഗ്രസ്) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.