Activate your premium subscription today
തിരുവനന്തപുരം ∙ സാധാരണക്കാർക്കു സൗജന്യ ചികിത്സയ്ക്കു വേണ്ടിയുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ചു സർക്കാർ ചർച്ച ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ ജനങ്ങളെ ഒപ്പം നിർത്താനുള്ള ആലോചനകളുടെ ഭാഗമായാണു നീക്കം.
ന്യൂഡൽഹി ∙ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്ന് ഒരു മാസം പിന്നിടുമ്പോൾ ബിജെപിക്ക് ഇരട്ട പ്രഹരമേൽപിച്ച് ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യാസഖ്യത്തിന്റെ മുന്നേറ്റം. 7 സംസ്ഥാനങ്ങളിലെ 13 സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പത്തെണ്ണം നേടിയ ഇന്ത്യാസഖ്യം, ദേശീയതലത്തിൽ ബിജെപിയുടെ ശക്തി ക്ഷയിക്കുന്നതിന്റെ സൂചനയായി അതിനെ ചിത്രീകരിച്ചു രംഗത്തിറങ്ങി. കൂറുമാറ്റത്തിലൂടെ ഹിമാചൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം പൂർണമായി പരാജയപ്പെടുത്തുന്നതായി ഉപതിരഞ്ഞെടുപ്പുഫലം. ഉത്തരാഖണ്ഡിലെ ബദരീനാഥ് കോൺഗ്രസിൽനിന്നു പിടിച്ചെടുക്കാനുള്ള ശ്രമവും പാളി.
വിതരണവുമായി ബന്ധപ്പെട്ടു നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. പെൻഷനും മറ്റു ക്ഷേമ പദ്ധതികളും മുടങ്ങിയതാണ് സർക്കാരിനെതിരായ വികാരം സൃഷ്ടിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾക്കു മുൻഗണന നൽകണമെന്നാണു സിപിഎമ്മിന്റെ നിർദേശം. ഇതിനായുള്ള മാർഗരേഖ അടുത്ത ആഴ്ച ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കും. എന്നാൽ, അതിനു മുൻപുതന്നെ മുഖ്യമന്ത്രി പുതിയ ഉറപ്പുകൾ പ്രഖ്യാപിച്ചു. പക്ഷേ, പാർട്ടിയിലും മുന്നണിയിലും ഉയരുന്ന എല്ലാ വിമർശനങ്ങളിലും...
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ആഴത്തിലുള്ളതും ആത്മാർഥവുമായ തിരുത്തലുകൾക്കു തയാറെന്നു സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. അവ എന്തായിരിക്കുമെന്നും എത്രകണ്ട് നടപ്പാക്കുമെന്നുമാണ് ഇനി ആകാംക്ഷ. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണ പ്രഖ്യാപനത്തിനു മുഖ്യമന്ത്രി നിയമസഭയിൽ തയാറായത് മാറ്റങ്ങളുടെ തുടക്കവുമാണ്. സിപിഎം കേന്ദ്രകമ്മിറ്റി(സിസി)യുടെ റിപ്പോർട്ടുകൾ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു റിപ്പോർട്ടിന്റെ കാര്യത്തിലെ വേഗം ശ്രദ്ധേയമായിരുന്നു. അനുഭാവികളോടും ജനങ്ങളോടും കാര്യങ്ങൾ കഴിയും വേഗം തുറന്നുപറയണമെന്നും തിരുത്തലിന്റെ തുടക്കം അങ്ങനെയാകണമെന്നുമുള്ള കേന്ദ്രനേതൃത്വത്തിന്റെ സമീപനം ഇതിൽ പ്രതിഫലിക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കാറില്ല. ഈ രണ്ടു റിപ്പോർട്ടുകളും തോൽവിയുടെ
കേരളത്തിലും ബംഗാളിലും അത്ര ദൃശ്യമല്ലെങ്കിലും ക്ഷമ, സഹിഷ്ണുത എന്നിവ പല കമ്യൂണിസ്റ്റ് നേതാക്കൾക്കുമുള്ള ഗുണമാണ്; പ്രത്യേകിച്ചു ഡൽഹിയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം പരാജയം വിലയിരുത്തി, ഏതാണ്ട് ഒരേ കാരണങ്ങൾ കഴിഞ്ഞ 15 വർഷമായി എഴുതിവയ്ക്കാൻ അവർക്കു സാധിക്കുന്നതിൽപരം തെളിവ് അതിനു വേണ്ട. സാമാന്യം ആരോഗ്യത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മേൽപറഞ്ഞ ഗുണങ്ങൾ ഡൽഹിക്കാരെ സഹായിക്കുന്നുണ്ടാകാം. കേരളത്തിൽനിന്നു പണം എത്തിയാലേ ഡൽഹിയിൽ പാർട്ടി ഓഫിസിലെ ചായകുടി പോലും നടക്കൂ എന്നതിനാലാണ് അവർ ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നതെന്ന കഥ കേരളത്തിൽ കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമായ അഹങ്കാരം പറച്ചിലാണ്. അത്യാവശ്യം നല്ല രീതിയിൽ കഴിഞ്ഞുപോകാനുള്ള വകയൊക്കെ ഡൽഹിയിലെ നേതാക്കൾക്കും പാർട്ടിക്കുമുണ്ട്. അതിന്റെ ധൈര്യം അവരിൽ പ്രകടവുമാണ്.
ന്യൂഡൽഹി ∙ മുകൾത്തട്ടു മുതൽ താഴെവരെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റുകയാണെന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമർശനം. തെറ്റായ പ്രവണതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു ലോക്സഭാ തിരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് നിർദേശിച്ചു.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്നുള്ള കടുത്ത ഉൾപാർട്ടി വിമർശനങ്ങളുടെ ദിശ മുഖ്യമന്ത്രിയിലേക്കും സർക്കാരിലേക്കും തിരിയുന്നു. ഭരണവിരുദ്ധവികാരവും പാർട്ടിയുടെ തിരഞ്ഞെടുപ്പുതന്ത്രങ്ങൾ പിഴച്ചതും തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട്. ഈ 2 വിലയിരുത്തലുകളും തറയ്ക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനു മേലാണ്.
ന്യൂഡൽഹി ∙ കേരളത്തിലെ പല മണ്ഡലങ്ങളിലും പരമ്പരാഗത പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതു പ്രകടമായിരുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ പിണറായി സർക്കാരിന്റെ മുൻഗണനകളിൽ തിരുത്തൽ വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുൻപില്ലാത്തവിധമാണ് ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളിൽ വർധന വരുത്തിയത്.
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ അടിത്തറയ്ക്കു കോട്ടം തട്ടിയെന്നു ജില്ലാ കമ്മിറ്റികളില് സംസ്ഥാന സമിതി റിപ്പോര്ട്ടിങ്. ലോക്സഭ തിരഞ്ഞെടുപ്പിലേത് അടിത്തറ ഇളക്കുന്ന തോൽവിയാണ്. ഒരു സ്വാധീനവുമില്ലാത്ത മേഖലകളിൽ പോലും ബിജെപി വോട്ടുയർത്തി. ബൂത്തിൽ ഇരിക്കാൻ ആളില്ലാതിരുന്നിടത്ത് പോലും ബിജെപിക്കു ലീഡുണ്ട്.
Results 1-10 of 109