Activate your premium subscription today
ന്യൂഡൽഹി/പട്ന ∙ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിനെ ചൊല്ലി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരും തമ്മിലുള്ള പോര് തെരുവിലേക്ക്. ജെപി ഇന്റർനാഷനൽ സെന്ററിലെത്താനുള്ള അഖിലേഷിന്റെ ശ്രമം
ന്യൂഡൽഹി ∙ യുപിയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സഖ്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് വിശദീകരണം.
ന്യൂഡൽഹി ∙ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും പേരെടുത്തു പറയാതെ ‘2 കുട്ടികളെ’ന്നു പരാമർശിച്ച് ബിജെപി. ‘2 കുട്ടികൾക്ക്’ അടുത്തിടെ രാഷ്ട്രീയമായുണ്ടായ ശക്തി, യുപിയിലെ ക്രിമിനലുകൾക്ക് ഊർജവും ധൈര്യവും പകർന്നതായാണു ബിജെപി വക്താവ് സുധാംശു ത്രിവേദിയുടെ പരാമർശം.
ന്യൂഡൽഹി∙ ശതകോടികൾ മുടക്കി പണിത പുതിയ പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നതായി സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഡൽഹിയിൽ അതിശക്തമായ മഴയാണ്. ഈ മഴയത്താണ് ഒരുവർഷം മുൻപു നിർമിച്ച പാർലമെന്റ് മന്ദിരം ചോർന്നൊലിക്കുന്നത്. ചോർച്ചയുടെ വിഡിയോ സഹിതം അഖിലേഷ് എക്സിൽ കുറിപ്പിട്ടു. പാർലമെന്റിന്റെ
ന്യൂഡൽഹി∙ ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇന്ത്യയിലെ വർഗീയ രാഷ്ട്രീയം അവസാനിച്ചെന്ന് സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ഇന്ത്യാ മുന്നണിയുടെ ധാർമിക വിജയമായിരുന്നെന്നും ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള
ന്യൂഡൽഹി∙ ലോക്സഭാ സ്പീക്കറിന്റെ ഇരിപ്പിടത്തിനു സമീപമായി സ്ഥാപിച്ച ചെങ്കോലിനെ ചൊല്ലി ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പോര്. ജനാധിപത്യത്തിൽ ചെങ്കോലിന്റെ സ്ഥാനമെന്തെന്ന് സമാജ്വാദി പാർട്ടി എംപി ആർ.കെ.ചൗധരി ചോദ്യമുന്നയിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. പ്രതിപക്ഷ എംപി ചോദ്യം ചെയ്തത് ഇന്ത്യൻ
ന്യൂഡൽഹി ∙ 20 വർഷം നീണ്ട രാഷ്ട്രീയജീവിതത്തിൽ ഇതുവരെ വഹിക്കാത്ത ഉത്തരവാദിത്തത്തിലേക്കാണ് രാഹുൽ ഗാന്ധി ഇന്നലെ കടന്നത്. പ്രതിപക്ഷനേതാവിന്റെ പദവി ഏറ്റെടുത്ത രാഹുൽ ഇന്ത്യാസഖ്യത്തിന്റെ അമരക്കാരനായി കഴിവു തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇനിയുള്ള 5 വർഷം പാർലമെന്ററി രാഷ്ട്രീയത്തിൽ തിളങ്ങുകയും
ലക്നൗ∙ ഭാവിയിൽ തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അഖിലേഷിന്റെ
കോട്ടയം∙ ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) കേരള ഘടകം, അഖിലേഷ് യാദവ് നേതൃത്വം നല്കുന്ന സമാജ്വാദി പാര്‍ട്ടിയില്‍ (എസ്പി) ലയിച്ചേക്കും. ലയനത്തിനു എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പച്ചക്കൊടി വീശിയതായി ദേശീയ
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 7 ഘട്ടങ്ങളിലും പോളിങ് ബൂത്തിലേക്ക് വോട്ടർമാർ യാത്ര ചെയ്യുന്ന 3 സംസ്ഥാനങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. ബംഗാൾ, ബിഹാർ, യുപി എന്നിവയാണവ. 40ഉം 42ഉം സീറ്റുകളുള്ള ബിഹാറിലും ബംഗാളിലും ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കാരണം മതിയായ സുരക്ഷ ഒരുക്കുക എന്നതാണെങ്കിൽ യുപിയിൽ സംസ്ഥാനത്തിന്റെ വലുപ്പവും സീറ്റുകളുടെ എണ്ണക്കൂടുതലും കാരണങ്ങളാണ്. ഇതിൽ 80 സീറ്റുകൾ ലോക്സഭയില്‍ പിടിച്ചിട്ടിരിക്കുന്ന യുപിയിലെ ഫലമാണ് രാഷ്ട്രീയ വിശകലനങ്ങളിലെ പ്രധാനി. യുപിയെ പോലെ വലുപ്പത്തിന്റെ കാര്യമെടുത്താൽ, രാജ്യത്ത് മത്സരിക്കുന്ന പാർട്ടികളിലും ചിഹ്നത്തിന്റെ വലുപ്പംകൊണ്ടു ശ്രദ്ധേയമായ ഒരു പാർട്ടിയുണ്ട്. യുപിയെ 'ഹോം ഗ്രൗണ്ടാക്കി' ആന ചിഹ്നത്തിൽ മത്സരിക്കുന്ന ബിഎസ്പി. പക്ഷേ കുറച്ചു നാളായി ബിഎസ്പിയുടെ ആന പട്ടിണിയിലാണ്. എങ്കിലും ആനമെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ലെന്ന പഴമൊഴി ശരിവയ്ക്കുന്ന വിധമാണ് ബിഎസ്പിയുടെ 'തലൈവി' മായാവതി ഇക്കുറി ഒറ്റയ്ക്ക് പോകാമെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഫലം വന്നപ്പോൾ ബിഎസ്പി സംപൂജ്യരായി ലോക്സഭയ്ക്ക് പുറത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലത്തോടെ ബിഎസ്പിയുടെ പതനം പൂർണമാവുമെന്ന് കരുതുന്നവരുമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റയാനയായി മദിച്ചു നടക്കാനാവില്ലെന്ന തിരിച്ചറിവുണ്ടായിട്ടും ഒറ്റയ്ക്ക് പോരാടാൻ ബിഎസ്പിയെ പ്രേരിപ്പിച്ചതെന്താണ്? ഭരണം തുടരുക അല്ലെങ്കിൽ പിടിച്ചെടുക്കുക എന്ന ലക്ഷ്യങ്ങളുമായി രണ്ട് ചേരികൾ ഏറ്റുമുട്ടിയ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുടെ നീക്കം പാളിയതെങ്ങനെയാണ്? പഴയ അഴിമതിക്കേസുകളെടുത്ത് ബിജെപി വാരിക്കുഴി തീർക്കുമെന്ന ഭയത്താലാണോ ബിഎസ്പിയുടെ 'കൊമ്പൻ' പ്രചാരണങ്ങളിൽ പോലും അധികം പങ്കെടുക്കാതെ ഒളിച്ചിരുന്നത്? ഇനിയൊരു തിരിച്ചുവരവ് ബിഎസ്പിക്കുണ്ടാവുമോ? പരിശോധിക്കാം.
Results 1-10 of 145