Activate your premium subscription today
ന്യൂഡൽഹി ∙ പരിശീലനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ മലയാളി താരം എം.ശ്രീശങ്കർ ശസ്ത്രക്രിയയ്ക്കു വിധേയനായി. ദോഹയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെന്നും വോക്കറിന്റെ സഹായത്തോടെ നടക്കാൻ ആരംഭിച്ചെന്നും ശ്രീശങ്കർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 6 മാസംവരെ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. തുടർ ചികിത്സകൾക്കും റിക്കവറിക്കുമായി ശ്രീശങ്കർ ഖത്തറിൽനിന്ന് ബെംഗളൂരുവിലെത്തും.
∙‘കാൽമുട്ടിനു പരുക്കേറ്റ നിമിഷം തന്നെ, മത്സരക്കളത്തിലേക്കു കരുത്തോടെ തിരിച്ചെത്താനുള്ള എന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഈ പാത ദൈർഘ്യമുള്ളതും ബുദ്ധിമുട്ടുള്ളതുമായിരിക്കാം. പക്ഷേ ഞാൻ ഇതിനെ അതിജീവിക്കും– ഒളിംപിക്സ് നഷ്ടത്തിന്റെ വേദന പങ്കുവച്ച് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ തെളിഞ്ഞു നിന്നത് എം.ശ്രീശങ്കർ എന്ന അത്ലീറ്റിന്റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവുമാണ്.
വിമ്പിൾഡനിലെ സെന്റർ കോർട്ട് പോലെ പ്രതീക്ഷയുടെ പച്ചപ്പണിഞ്ഞ വേദി. ഒത്ത നടുവിൽ എല്ലാവരുടെയും കണ്ണുകളുടെ ‘എയ്സ്’ ഏറ്റുവാങ്ങി മന്ദഹാസത്തോടെ രോഹൻ ബൊപ്പണ്ണ. കയ്യിൽ റാക്കറ്റിനു പകരം മൈക്ക്. ടെന്നിസ് മത്സരത്തിലെ ടൈബ്രേക്കർ സമ്മർദ നിമിഷങ്ങൾക്കു സമാനമായ ആകാംക്ഷയ്ക്കൊടുവിൽ ബൊപ്പണ്ണ പ്രഖ്യാപിച്ചു: ‘മനോരമ സ്പോർട്സ് സ്റ്റാർ, എം. ശ്രീശങ്കർ..’ സദസ്സിൽ നിലയ്ക്കാത്ത കയ്യടി. 12–ാം വയസ്സിൽ തന്നെ ഒളിംപ്യൻ ശങ്കർ എന്ന ഇമെയിൽ വിലാസമുണ്ടാക്കാൻ ആത്മവിശ്വാസം കാണിച്ച കേരളത്തിന്റെ സ്വന്തം ശ്രീശങ്കർ വിനയം വിടാത്ത പതിവു പുഞ്ചിരിയോടെ വേദിയിലേക്ക്.
കായികകേരളത്തിന്റെ നല്ലകാലം കൊഴിഞ്ഞുപോയെന്നു വിലപിക്കുകയാണോ പുതിയ സുവർണകാലം വാർത്തെടുക്കുകയാണോ വേണ്ടതെന്ന ചോദ്യത്തിനുള്ള സാർഥകമായ ഉത്തരമാണ് മലയാള മനോരമ സ്പോർട്സ് അവാർഡുകൾ. പരിശീലിക്കാൻ മെച്ചപ്പെട്ട സൗകര്യമില്ലാതെയും മികവിനുള്ള അംഗീകാരം ലഭിക്കാതെയും തഴയപ്പെടുന്ന കായികമേഖലയെ രാജ്യമറിയുന്ന ആദരം നൽകി പ്രോത്സാഹിപ്പിക്കുന്ന സ്പോർട്സ് അവാർഡ് ആറാം തവണയും പ്രൗഢഗംഭീരമായ ചടങ്ങിൽ, അർഹമായ കൈകളിലെത്തിയിരിക്കുന്നു.
കൊച്ചി ∙ ലോങ് ജംപ് താരം എം. ശ്രീശങ്കറിന് മനോരമ സ്പോർട്സ് സ്റ്റാർ 2023 പുരസ്കാരം. 5 ലക്ഷം രൂപയും ട്രോഫിയും ശ്രീശങ്കർ ലോക ടെന്നിസിലെ ഇന്ത്യൻ അദ്ഭുതം രോഹൻ ബൊപ്പണ്ണയിൽനിന്നു സ്വീകരിച്ചു. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ അവതരിപ്പിക്കുന്ന സ്പോർട്സ് സ്റ്റാർ പുരസ്കാരത്തിൽ കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബി രണ്ടാം സ്ഥാനവും
ലോങ്ജംപ് താരം എം.ശ്രീശങ്കർ, ക്രിക്കറ്റ് താരം സച്ചിൻ ബേബി, പാരാഷൂട്ടർ സിദ്ധാർഥ ബാബു; കായിക കേരളം ആകാംക്ഷയോടെ കാത്തിരുന്ന പേരുകൾ! കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ ‘മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2023’ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് ഈ മൂന്നു കായിക പ്രതിഭകൾ.
പൈലറ്റിന്റെ ഏകാഗ്രതയും കണിശതയുമാണ് ഒരു ലോങ്ജംപ് താരത്തിനു വേണ്ടത്. വേഗവും കാലടിപ്പാടുകളും ക്രമീകരിച്ച്, കൃത്യമായ ലക്ഷ്യത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പരമാവധി ദൂരത്തിൽ ലാൻഡ് ചെയ്യാനുള്ള മികവ്. സാങ്കേതികത്തികവിലും ലോകോത്തര നേട്ടങ്ങളിലും ഇന്ത്യൻ അത്ലറ്റിക്സിന്റെ ‘പൈലറ്റ്’ പ്രൊജക്ടാണ് മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കർ. പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലീറ്റ്, ഡയമണ്ട് ലീഗ് ഫൈനൽസിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ജംപർ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ രാജ്യത്തെ ആദ്യ പുരുഷ ലോങ്ജംപ് താരം തുടങ്ങിയ ലോക നേട്ടങ്ങളിൽ ഇന്ത്യ ഹരിശ്രീ കുറിച്ചത് പാലക്കാട്ടുകാരൻ ശ്രീശങ്കറിലൂടെയാണ്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2023ന്റെ വിധിനിർണയം വായനക്കാരിലേക്ക്. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് മലയാള മണ്ണിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ.
ന്യൂഡൽഹി∙ ദേശീയ കായിക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്ലീറ്റ് എം. ശ്രീശങ്കർ തുടങ്ങിയ താരങ്ങൾക്ക് അർജുന അവാർഡ് സമ്മാനിച്ചു.
ശങ്കുവിന്റെ ‘അർജുന’ വാർത്ത യാക്കരയിലെ വീട്ടിൽ വന്നുകയറുമ്പോൾ മാതാപിതാക്കളായ എസ്.മുരളിയും ബിജിമോളും തനിച്ചായിരുന്നു. പിന്നെ ആ വീട്ടിൽ ‘അർജുനയുടെ സന്തോഷവും അയൽക്കാരും ബന്ധുക്കളും നിറഞ്ഞു. ബാങ്കോക്കിലായിരുന്ന ശ്രീശങ്കറിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത് അച്ഛനും പരിശീലകനുമായ മുരളി തന്നെ.
Results 1-10 of 34