Activate your premium subscription today
Tuesday, Apr 8, 2025
കെമിസ്ട്രിയിൽ, രാസപ്രവർത്തനം വേഗത്തിലാക്കാൻ ചേർക്കുന്ന പദാർഥമാണു കാറ്റലിസ്റ്റ്. ക്രിക്കറ്റിൽ ടീമിന്റെ ‘വിജയ കെമിസ്ട്രി’ വേഗത്തിലാക്കാൻ കഴിവുള്ള കാറ്റലിസ്റ്റായിരുന്നു അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. രാജ്യാന്തര, ഫ്രാഞ്ചൈസി ക്രിക്കറ്റ് വ്യത്യാസമില്ലാതെ, ഫോർമാറ്റുകളുടെയോ പിച്ചുകളുടെയോ സമ്മർദമില്ലാതെ, കളിക്കുന്ന ടീമുകളെയെല്ലാം തന്റെ സ്പിൻ മാജിക്കിലൂടെ വിജയത്തിലെത്തിക്കുന്ന റാഷിദ് ഖാൻ പക്ഷേ, ഇത്തവണത്തെ ഐപിഎലിൽ സ്വന്തം ടീമിനു ചെയ്യുന്നത് വിപരീത ഗുണമാണ്.
മുല്ലൻപുർ (പഞ്ചാബ്) ∙ ജോഫ്ര ആർച്ചർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ... 3 വിദേശ ബോളർമാർക്കായി 22.15 കോടി രൂപയാണ് ഇത്തവണത്തെ ലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീം ചെലവിട്ടത്. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 286 റൺസ് വഴങ്ങിയും കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 2 വിക്കറ്റ് മാത്രം നേടിയും നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്റെ ബോളിങ് ദുർബലമാണെന്ന് വിമർശനമുയർന്നിരുന്നു.
മുംബൈ ∙ തുടർതോൽവികൾക്കിടെ മുംബൈ ഇന്ത്യൻസിന് ആശ്വാസമായി പേസർ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. പുറത്തെ പരുക്കിനുശേഷം വിശ്രമത്തിലായിരുന്ന ബുമ്ര ഇന്നലെ മുംബൈ ടീമിനൊപ്പം ചേർന്നു. ഇന്നു ബെംഗളൂരുവിനെതിരായ മത്സരത്തിൽ ബുമ്ര കളിക്കുമെന്ന് മുഖ്യപരിശീലകൻ മഹേള ജയവർധനെ അറിയിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വർഷം ജനുവരി 5 മുതൽ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു.
ചെന്നൈ∙ ഐപിഎലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ നായകസ്ഥാനത്ത് ഒരു സർപ്രൈസ് പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം ടീമിനെ നയിക്കാൻ സാക്ഷാൽ എം.എസ്.ധോണി എത്തിയേക്കും. ഇന്നലെ നടന്ന മാധ്യമ സമ്മേളനത്തിൽ ചെന്നൈ ബാറ്റിങ് പരിശീലകൻ മൈക്കൽ ഹസ്സിയാണ് ഇതേക്കുറിച്ചു സൂചന നൽകിയത്. ‘ഋതുരാജിന്റെ പരുക്ക് ഗുരുതരമല്ല. എന്നാൽ ഫിറ്റ്നസ് കിട്ടാതെ അദ്ദേഹത്തെ കളിപ്പിക്കില്ല. ഋതുരാജ് കളിക്കുന്നില്ലെങ്കിൽ ഒരു ‘യുവ വിക്കറ്റ് കീപ്പറെ’ ചിലപ്പോൾ ചെന്നൈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു കണ്ടേക്കാം’– ഹസ്സി പറഞ്ഞു.
കൊൽക്കത്ത∙ ഐപിഎലിൽ നാടകീയ അരങ്ങേറ്റം കുറിച്ച് ശ്രീലങ്കൻ ഓൾറൗണ്ടർ കമിന്ദു മെൻഡിസ്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ 2 കൈകൊണ്ടും പന്തെറിഞ്ഞാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിൽ ഒരേയൊരു ഓവർ മാത്രം ബോൾ ചെയ്ത മെൻഡിസ്, നാലു റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. 32 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 50 റൺസുമായി കൊൽക്കത്ത ഇന്നിങ്സിന് അടിത്തറയിട്ട യുവതാരം അംഗ്കൃഷ് രഘുവംശിയാണ് മെൻഡിസിന്റെ പന്തിൽ പുറത്തായത്.
മുംബൈ∙ 10 ഓവറിൽ 112 റൺസ്, ഒരു വിക്കറ്റ്! ഗുജറാത്ത് ടൈറ്റൻസിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ സീസണിലെ ഇതുവരെയുള്ള ബോളിങ് പ്രകടനമാണിത്. കറങ്ങിത്തിരിയുന്ന പന്തുകൾക്കൊണ്ട് എതിർ ടീമിന്റെ റണ്ണൊഴുക്ക് പിടിച്ചുനിർത്തിയിരുന്ന അഫ്ഗാൻ ലെഗ് സ്പിന്നർ, ഇത്തവണ പ്രതിഭയുടെ നിഴൽ മാത്രമാണ്. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധ നേടിയ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതാണ് ഇത്തവണ റാഷിദ് ഖാന്റെ ഏറ്റവും മികച്ച പ്രകടനം.
ലക്നൗ∙ ബാറ്റിങ് ദുഷ്കരമായ, പേസർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന ലക്നൗവിലെ പിച്ചിൽ ബിഗ് ഹിറ്റർമാർ വരെ ശ്രദ്ധയോടെ കളിച്ചപ്പോൾ തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പഞ്ചാബ് റൺ ചേസിന് അടിത്തറ പാകിയത് പ്രഭ്സിമ്രന്റെ ഇന്നിങ്സാണ്. ബോളർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ, ഓവറിന്റെ ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു പഞ്ചാബ് ഓപ്പണറുടെ നയം. 34 പന്തിൽ 3 സിക്സും 9 ഫോറുമടക്കം 202 സ്ട്രൈക്ക് റേറ്റിൽ 69 റൺസ് നേടിയ പ്രഭ്സിമ്രൻ നൽകിയ തുടക്കമാണ് പഞ്ചാബിന്റെ വിജയം അനായാസമാക്കിയത്.
തന്റെ എല്ലാ പ്രയത്നങ്ങളും തുന്നിച്ചേർത്ത ഒരു തുകൽ പന്താണ് മുംബൈ ഇന്ത്യൻസ് താരം അശ്വനി കുമാർ തിങ്കളാഴ്ച കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കെതിരെ എറിഞ്ഞത്. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ ആദ്യമായി പന്തെറിയാനെത്തിയ ഇടംകൈ പേസർക്ക് ആ പന്തിലൂടെ കിട്ടിയത് മുൻ ഇന്ത്യൻ താരത്തിന്റെ വിക്കറ്റ് മാത്രമല്ല, സ്വപ്നതുല്യമായ ഒരു സ്പെല്ലിലേക്കുള്ള ടേക്ക് ഓഫ് കൂടിയാണ്. ഐപിഎലിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ്, അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം, പ്ലെയർ ഓഫ് ദ് മാച്ച് എന്നിങ്ങനെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അശ്വനി കുമാർ എന്ന ഇരുപത്തിമൂന്നുകാരൻ ആരാധകർക്കിടയിൽ വിസ്മയമായത്.
മുംബൈ∙ വാങ്കഡെയിലെ സ്വന്തം ആരാധകർക്കു മുന്നിൽ സീസണിലെ ആദ്യ ജയം കുറിച്ച് മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് കയറുമ്പോൾ, കരുത്തുറ്റ കൊൽക്കത്ത ബാറ്റിങ് നിരയെ വീഴ്ത്താൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് അരങ്ങേറ്റ താരം അശ്വനി കുമാറിന്റെ സ്പെൽ. 3 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് അശ്വനി 4 വിക്കറ്റ് നേടിയത്. കൊൽക്കത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ, ഫിനിഷർമാരായ റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ എന്നിവരെയാണ് അശ്വനി വീഴ്ത്തിയത്. ഇതിൽ മനീഷും റസലും ഇടംകൈ പേസറുടെ പന്തിൽ ക്ലീൻ ബോൾഡായി.
അഹമ്മദാബാദ് ∙ കുറഞ്ഞ ഓവർ നിരക്കും പിഴയും ഐപിഎലിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ വിടാതെ പിന്തുടരുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ബോളിങ് പൂർത്തിയാക്കാത്തതിന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഈ സീസണിൽ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ക്യാപ്റ്റനും ഹാർദിക്കാണ്.
Results 1-10 of 490
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.