Activate your premium subscription today
Tuesday, Apr 8, 2025
ലണ്ടൻ ∙ ഇംഗ്ലണ്ട് ഏകദിന ടീം ക്യാപ്റ്റനായി ബാറ്റർ ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) നിയമിച്ചു. ചാംപ്യൻസ് ട്രോഫിക്കു ശേഷം സ്ഥാനമൊഴിഞ്ഞ ജോസ് ബട്ലറിന്റെ പിൻഗാമിയായാണ് ഇരുപത്തിയാറുകാരൻ ബ്രൂക്ക് ക്യാപ്റ്റനാകുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു ഒരു താരത്തെ വിളിച്ചെഴുന്നേൽപ്പിച്ച് കൂട്ടുകാർ പറയുന്നു– ‘എടാ, നിന്നെ ഐപിഎലിലെടുത്തു’. വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ വാർത്ത. എന്നാൽ അവിശ്വസനീയ നിമിഷങ്ങളുടെ പരമ്പരത്തുടക്കം മാത്രമായിരുന്നു അത്. മുംബൈ ഇന്ത്യൻസിനു വേണ്ടി ചെന്നൈയുടെ എണ്ണം പറഞ്ഞ മൂന്നു വിക്കറ്റുകൾ കൂടി വീഴ്ത്തി ഞെട്ടിച്ചു വിഘ്നേഷ്. അതും അരങ്ങേറ്റ മത്സരത്തിൽ. അതിനു തൊട്ടുപിന്നാലെയാണ് വിപ്രജ് നിഗം എന്ന യുപിക്കാരൻ ഡൽഹിക്കു വേണ്ടി 15 ബോളില്‍ 39 റൺസ് അടിച്ചുകൂട്ടിയത്. വിഘ്നേഷിന് 24 വയസ്സാണു പ്രായം, വിപ്രജിന് ഇരുപതും! ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി ഐപിഎൽ എന്താണു ചെയ്യുന്നത് എന്നു മുറവിളി കൂട്ടുന്നവർക്കുള്ള ഉത്തരം കൂടിയാണ് വിഘ്നേഷിന്റെയും വിപ്രജിന്റെയും നേട്ടങ്ങൾ. എന്നാൽ ഇവർ രണ്ടു പേരിൽ തീരുന്നില്ല, ആഭ്യന്തര ക്രിക്കറ്റിന് ഐപിഎൽ നൽകിയ സംഭാവനകൾ സംബന്ധിച്ച് ഇനിയും ഏറെ പറയാനുണ്ട്. സഞ്ജു സാംസണല്ലാതെ കേരളത്തിൽനിന്ന് കാര്യമായി ഒരു ക്രിക്കറ്ററും ഐപിഎലിൽ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നു വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സേർച്ച് ചെയ്ത ക്രിക്കറ്ററായി വിഘ്നേഷ് മാറി. ഇതെല്ലാമല്ലേ ഐപിഎലിന്റെ മാജിക്. ഇതോടൊപ്പം പല വമ്പൻ തോല്‍വികളും റൺചേസുകളും വിജയങ്ങളുമെല്ലാം ഐപിഎൽ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകംതന്നെ ഇന്ത്യ കണ്ടു.
ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലും വൻ തോൽവി വഴങ്ങി പാക്കിസ്ഥാൻ. വെല്ലിങ്ടനിൽ നടന്ന അഞ്ചാം ട്വന്റി20യിൽ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയരായ ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു.
കിരീടം സമ്മാനിച്ച ക്യാപ്റ്റനെ തൊട്ടടുത്ത സീസണിൽത്തന്നെ കൈവിട്ടുകളയുക – ഐപിഎലിൽ എന്നല്ല, ഏതു കായികമേഖല എടുത്താലും അധികം കേട്ടുകേൾവിയില്ലാത്ത ‘വ്യത്യസ്ത നീക്ക’വുമായാണ് ഈ സീസണിൽ കിരീടം നിലനിർത്താനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം. ടീമിന്റെ എല്ലാമെല്ലാമായിരുന്ന മെന്റർ ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി ടീം വിട്ടതിനു പിന്നാലെയാണ്, കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നിലനിർത്താതെ താരലേലത്തിന് അയച്ച് കൊൽക്കത്ത അമ്പരപ്പിച്ചത്. അയ്യർ പോയെങ്കിലും, അജിങ്ക്യ രഹാനെ എന്ന ‘വെറ്ററൻ വണ്ടർ’ നയിക്കുന്ന സന്തുലിതമായൊരു ടീം എന്നതാണ് പുതിയ സീസണിലും ഒറ്റ നോട്ടത്തിൽ കൊൽക്കത്തയുടെ മേൽവിലാസം. അയ്യർ പോയെങ്കിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിന്റെ ‘ശ്രേയസ് പോയിട്ടില്ലെ’ന്നു തെളിയിക്കാൻ കൂടിയാണ് ഈ സീസണിൽ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ്, അജിൻക്യ രഹാനെ എന്നിവരുടെ കീഴിൽ കൊൽക്കത്ത പോരിനിറങ്ങുന്നത്.
മെൽബൺ ∙ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിനെ എതിർത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ലോക ഫുട്ബോളിൽ ഉൾപ്പെടെ വൻകിട നിക്ഷേപങ്ങളുള്ള സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിൽ 8 ടീമുകളെ ഉൾപ്പെടുത്തി 4 വ്യത്യസ്ത വേദികളിലായി സംഘടിപ്പിക്കാനുദ്ദേശിച്ച ലീഗിനെയാണ് പ്രായോഗികമല്ലെന്ന നിലപാടോടെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) തള്ളിയത്.
ട്രിഗറിൽ വിരലമർത്തിയാൽ മിനിറ്റിൽ 6000 റൗണ്ട് വരെ വെടിയുതിർക്കാൻ ശേഷിയുള്ള മിനിഗൺ ആണ് എം 134. ഈ ലോകപ്രശസ്ത തോക്കിന്റെ രൂപമാർജിക്കാൻ ക്രിക്കറ്റിൽ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു ക്രിസ് ഗെയ്ലിനുമാത്രം! 12 വർഷം മുൻപ് ഐപിഎലിൽ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി 66 പന്തിൽ 175 റൺസ് നേടി ഗെയ്ൽ നടത്തിയ വെടിയുതിർക്കൽ ഇന്നും ട്വന്റി20യിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായി നിലനിൽക്കുന്നു.
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ തന്റെ ജീവിതം വല്ലാതെ മാറിയെന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ‘മത്സരം ജയിക്കുക എന്നതിനെക്കാൾ ഓരോ മത്സരവും എങ്ങനെയെങ്കിലും അതിജീവിക്കണം എന്നു ചിന്തിച്ചിരുന്ന ഒരു കാലഘട്ടം എനിക്കുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസംകൊണ്ടാണ് അതെല്ലാം മാറി ജീവിതം സാധാരണഗതിയിലായത്.
ഓർക്കുന്നുവോ, സർജന്റെ കത്തിയുടെ കൃത്യതയുള്ളതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ക്ലാസിക് ബാക്ക്ഫുട്ട് കവർഡ്രൈവ്?ക്രീസിൽ നിന്ന് ബൗണ്ടറി വരെ ഒരു നേർരേഖ പോലെയുള്ള സ്ട്രൈറ്റ് ഡ്രൈവ്? ഗ്രൗണ്ടിന്റെ അതിരിനപ്പുറം അവസാനിക്കുന്ന, കണ്ണഞ്ചിപ്പിക്കുന്ന ലോഫ്റ്റഡ് സ്ക്വയർ കട്ട്? ഇന്ത്യയുടെ ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്ററുടെ മാസ്റ്റർപീസ് ഷോട്ടുകൾ. പ്രായം 52ലേക്കു കടക്കുമ്പോഴും രണ്ടു പതിറ്റാണ്ടിനപ്പുറത്തെ അതേ ചടുലതയുമായി സച്ചിൻ രമേഷ് തെൻഡുൽക്കർ ഗാലറികളെ ത്രസിപ്പിക്കുകയാണ്. വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിലാണ് സച്ചിന്റെ പുനരാവതാരം.
ശമ്പളം കൊടുക്കാത്തതിന്റെ പേരിൽ ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകൾ ബസിൽവച്ച് പൂട്ടി ഡ്രൈവര്‍. ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ധർബാർ രാജ്ഷാഹി ടീമിന്റെ താരങ്ങളുടെ കിറ്റുകളാണ് ബസ് ഡ്രൈവർ പിടിച്ചെടുത്തത്. തനിക്കു പ്രതിഫലം കിട്ടാതെ ഒരു കിറ്റും വിട്ടുനൽകില്ലെന്നാണു ഡ്രൈവറുടെ നിലപാട്.
‘പെർഫക്ട് ക്രിക്കറ്റ് ഷോട്സ്’ എന്നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിങ്ങിനെ സുനിൽ ഗാവസ്കർ പ്രശംസിച്ചത്. ട്വന്റി20യിലെ എക്കാലത്തെയും മികച്ച ഇന്നിങ്സെന്ന് ഇരുപത്തിനാലുകാരൻ അഭിഷേകിന്റെ സെഞ്ചറിയെ വാഴ്ത്തിയത് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്ലർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിലെ അഭിഷേകിന്റെ വെടിക്കെട്ടിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും ക്രീസ് വിട്ടുപോയിട്ടില്ല.
Results 1-10 of 141
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.