Activate your premium subscription today
Tuesday, Apr 8, 2025
മയാമി∙ രാജ്യാന്തര ക്രിക്കറ്റിൽ 99 സെഞ്ചറികളിൽനിന്ന് 100ലേക്ക് എത്താൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് ഒന്നര വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. പ്രഫഷനൽ ടെന്നിസിൽ തന്റെ 100–ാം കിരീടം സ്വന്തമാക്കാൻ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചും അൽപംകൂടി കാത്തിരിക്കണം. മയാമി ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ, 100–ാം കിരീടം മോഹിച്ചിറങ്ങിയ ജോക്കോയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള യാക്കുബ് മെൻസിക് വീഴ്ത്തി, അതും നേരിട്ടുള്ള സെറ്റുകൾക്ക്.
വാഷിങ്ടൻ ∙ പ്രഫഷനൽ സർക്യൂട്ടിലെ വനിതാ ടെന്നിസ് താരങ്ങൾക്ക് വേതനത്തുക സഹിതം ഒരു വർഷം പ്രസവാവധി നൽകാൻ വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ). ഗർഭിണികളാവുന്നവർക്കാണ് ഇതു ലഭിക്കുക. വാടകഗർഭം വഴിയോ ദത്തെടുക്കൽ വഴിയോ അമ്മമാരാവുന്നവർക്ക് 2 മാസം പ്രതിഫലവും അവധിയും ലഭിക്കും. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആണ് പദ്ധതി സ്പോൺസർ ചെയ്യുന്നത്. എത്രയാണ് വേതനം നൽകുകയെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടില്ല.
ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഒൻപതു മുതൽ മേയ് നാലാം തീയതി വരെയായിരിക്കും സിന്നറുടെ വിലക്ക്. ഫിസിയോ തെറപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന്
മെൽബൺ∙ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ‘വിലക്കു ഭീഷണിയുമായി’ ഇറ്റലിയിൽ നിന്നെത്തിയ സ്വർണമുടിക്കാരനാണ്, ഇത്തവണ മെൽബണിൽനിന്ന് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് കിരീടവുമായി മടങ്ങുന്നത്. പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന ഇറ്റാലിയൻ താരമെന്ന വിശേഷണത്തോടെയാണ്, ഇരുപത്തിമൂന്നുകാരൻ യാനിക് സിന്നറിന്റെ കിരീടധാരണം.
മെൽബൺ∙ ഗ്രാൻസ്ലാം ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരനിൽനിന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ജർമൻ താരം അലക്സാണ്ടർ സ്വരേവിന്റെ കഠിനപ്രയത്നം തുടർച്ചയായ മൂന്നാം ഫൈനലിലും വിഫലം. കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാൻസ്ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പർ താരത്തിന് ഇത്തവണയും തോൽവി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ ഇറ്റലിയുടെ ഇരുപത്തിമൂന്നുകാരൻ താരം യാനിക് സിന്നറാണ്, സ്വരേവിന്റെ കന്നി കിരീടമെന്ന മോഹം ഇത്തവണ തകർത്തത്. ആവേശകരമായ കലാശപ്പോരിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ സ്വരേവിനെ വീഴ്ത്തിയത്. സ്കോർ: 6–3, 7–6 (7–4), 6–2.
കൊച്ചി ∙ അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ പുരുഷവിഭാഗത്തിൽ അട്ടിമറി വിജയവുമായി ബംഗാളിന്റെ നിതിൻകുമാർ സിൻഹ. ഫൈനലിൽ ഒന്നാം സീഡും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ തെലങ്കാനയുടെ ജെ.വിഷ്ണുവർധനെ 6–3,6–4നു നിതിൻ കീഴടക്കി. വനിതകളിൽ ടോപ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ 6–4, 6–1ന് ഫൈനലിൽ തോൽപിച്ചു. നൗഷാദ് മേത്തർ മെമ്മോറിയൽ ട്രോഫിയും പ്രൈസ്മണിയും ഇരുവർക്കും സമ്മാനിച്ചു. കേരള ടെന്നിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോണി നെച്ചൂപ്പാടം, നുറൂദീൻ മേത്തർ ,സുനൈനി മേത്തർ എന്നിവർ ട്രോഫികൾ നൽകി.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം യുഎസിന്റെ മാഡിസൻ കീസിന്. വാശിയേറിയ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ വീഴ്ത്തിയാണ് യുഎസ് താരത്തിന്റെ കന്നി കിരീടനേട്ടം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ബെലാറൂസ് താരം അരീന സബലേങ്കയ്ക്ക് ഫൈനലിൽ പിഴച്ചു. സ്കോർ 6–3, 2–6, 7–5.
പ്രായത്തെയും ശരീരത്തെയും വെല്ലുവിളിച്ചുള്ള അപരാജിത കുതിപ്പിൽ നൊവാക് ജോക്കോവിച്ചിന് ഇത്തവണ അടിതെറ്റി. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് സെമിഫൈനലിനിടെ ഇടതു കാലിനു പരുക്കേറ്റ മുപ്പത്തിയേഴുകാരൻ സെർബിയൻ താരം മത്സരം പൂർത്തിയാക്കാതെ പിൻമാറി. ഇതോടെ 25–ാം ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്നനേട്ടത്തിനായി ജോക്കോ ഇനിയും കാത്തിരിക്കേണ്ടിവരും.
കൊച്ചി ∙ദേശീയ റാങ്കിങ് ടെന്നിസ് ചാംപ്യൻഷിപ്പിൽ ഇന്നു ഫൈനൽ. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സീഡും ഡേവിസ് കപ്പ് താരവുമായ തെലങ്കാനയുടെ വിഷ്ണു വർധൻ ബംഗാളിന്റെ നിതിൻകുമാർ സിൻഹയെ നേരിടും. രണ്ടാം സീഡാണ് നിതിൻ. വിഷ്ണു ഒഡീഷയുടെ കബീർഹാൻസിനെ 7–5, 6–1 നും നിതിൻകുമാർ ഡൽഹിയുടെ പാർത്ഥ് അഗർവാളിനെ 7–6, 6–2നും സെമിയിൽ തോൽപിച്ചു. വനിതാ ഫൈനലിൽ ടോപ്പ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ നേരിടും. പുരുഷ ഡബിൾസിൽ ഫൈസൽ ഖമർ –ജഗ്മീത് സഖ്യവും വനിത ഡബിൾസിൽ പൂജ–ഈശ്വരി അനന്ത് സഖ്യവും ജേതാക്കളായി. രാവിലെ 9ന് വനിതാ ഫൈനലോടെ മത്സരങ്ങൾ ആരംഭിക്കും.
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഇറ്റാലിയൻ താരം യാനിക് സിന്നർ ഫൈനലിൽ കടന്നു. ഓസ്ട്രേലിയന് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ അലക്സാണ്ടർ സ്വരേവും നിലവിലെ ചാംപ്യൻസ് യാനിക് സിന്നറും ഏറ്റുമുട്ടും. ഞായറാഴ്ചയാണു ഫൈനൽ പോരാട്ടം. സെമി ഫൈനലിൽ യുഎസിന്റെ ബെൻ ഷെല്ട്ടനെ 7–6 (7–2), 6–2, 6–2 എന്ന സ്കോറിനാണ് സിന്നർ തോൽപിച്ചത്.
Results 1-10 of 555
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.