റാങ്കിങ് ടെന്നിസ്: വിഷ്ണുവും പൂജയും ഫൈനലിൽ

Mail This Article
കൊച്ചി ∙ദേശീയ റാങ്കിങ് ടെന്നിസ് ചാംപ്യൻഷിപ്പിൽ ഇന്നു ഫൈനൽ. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സീഡും ഡേവിസ് കപ്പ് താരവുമായ തെലങ്കാനയുടെ വിഷ്ണു വർധൻ ബംഗാളിന്റെ നിതിൻകുമാർ സിൻഹയെ നേരിടും. രണ്ടാം സീഡാണ് നിതിൻ. വിഷ്ണു ഒഡീഷയുടെ കബീർഹാൻസിനെ 7–5, 6–1 നും നിതിൻകുമാർ ഡൽഹിയുടെ പാർത്ഥ് അഗർവാളിനെ 7–6, 6–2നും സെമിയിൽ തോൽപിച്ചു. വനിതാ ഫൈനലിൽ ടോപ്പ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്‌ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ നേരിടും. പുരുഷ ഡബിൾസിൽ ഫൈസൽ ഖമർ –ജഗ്‌മീത് സഖ്യവും വനിത ഡബിൾസിൽ പൂജ–ഈശ്വരി അനന്ത് സഖ്യവും ജേതാക്കളായി. രാവിലെ 9ന് വനിതാ ഫൈനലോടെ മത്സരങ്ങൾ ആരംഭിക്കും.