മാർച്ചിലെ സമ്പൂർണ നക്ഷത്രഫലം; ഉത്രാടം, തിരുവോണം, അവിട്ടം, ചതയം

Mail This Article
ഉത്രാടം:ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. പുതിയ കരാർ ജോലികൾ ഒപ്പു വയ്ക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
തിരുവോണം:വിദ്യാർഥികൾക്ക് സമയം അനുകൂലം. കർമ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
അവിട്ടം: ആരോഗ്യം തൃപ്തികരമായിരിക്കും. വാഹനം മാറ്റി വാങ്ങാൻ സാധ്യത കാണുന്നു. കുടുംബജീവിതത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും. ഔദ്യോഗിക മേഖലകളിൽ ജോലി ഭാരം വർധിക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.
ചതയം: വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. നിര്‍ത്തിവെച്ച കർമപദ്ധതികൾ പുനരാരംഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ അവസരങ്ങളും അംഗീകാരവും ലഭിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.