അച്ഛന്റെ ഉടുപ്പിട്ട് ക്യൂട്ട് ചിരിയോടെ ഷനയ: ചിത്രവും കുറിപ്പും പങ്കുവച്ച് വിനീത് ശ്രീനിവാസൻ
![vineeth-sreenivasan-share-photo-of-daughter ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം](https://img-mm.manoramaonline.com/content/dam/mm/mo/children/kidz-club/images/2022/9/20/vineeth-sreenivasan-share-photo-of-daughter.jpg?w=1120&h=583)
Mail This Article
വിനീത് ശ്രീനിവാസൻ തന്റെ സിനിമാ വിശേഷങ്ങളും കുടുബത്തിലെ വിശേഷങ്ങളുമൊെക്ക ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. കുടുബവുമൊത്തുള്ള ധാരാളം ചിത്രങ്ങൾ വിനീതും ഭാര്യ ദിവ്യയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ മകൾ ഷനയയുടെ രസകരമായ ഒരു ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്നത്. അച്ഛന്റെ ടീഷർട്ട് അണിഞ്ഞ് കുസൃതി ചിരിയോടെ നിൽക്കുന്ന കുഞ്ഞ് ഷനയ ആണ് ചിത്രത്തിൽ.
‘ഏകദേശം അര മണിക്കൂർ മുമ്പ്, എന്റെ ടീ ഷർട്ട് ഒന്ന് ധരിക്കട്ടെയെന്ന് ഷനയ എന്നോട് ചോദിച്ചു. 2 മിനിറ്റ് കഴിഞ്ഞ്, ഞങ്ങൾ ഇത് ക്ലിക്ക് ചെയ്തു!’.– ചിത്രത്തിനൊപ്പം വിനീത് കുറിച്ചു.. ഈ ക്യൂട്ട് ചിത്രത്തിന് ആരാധകരും കമന്റുകളുമായെത്തി. മക്കൾക്കൊപ്പം താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വിനീതിന്റെ സിനിമ പോലെ ഹിറ്റാകാറുമുണ്ട്.
Content Summary : Vineeth Sreenivasan share photo of daughter