15 ലീറ്റർ ചാരായവും 80 ലീറ്റർ കോടയുമായി 3 പേർ പിടിയിൽ

Mail This Article
കട്ടപ്പന ∙ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 15 ലീറ്റർ ചാരായവും 80 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി 3 പേരെ കട്ടപ്പന എക്സൈസ് സംഘം പിടികൂടി. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത് സ്വദേശികളായ തകിടിയേൽ കൊച്ചുമോൻ(52), കല്ലേപുരയ്ക്കൽ ടി.കെ.സജി(45), പുത്തൻപുരയ്ക്കൽ മുരളീധരൻ(56) എന്നിവരാണ് പിടിയിലായത്.
കൊച്ചുമോന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.കുഞ്ഞുമോൻ, പ്രിവന്റീവ് ഓഫിസർ അബ്ദുൽ സലാം, സിവിൽ എക്സൈസ് ഓഫിസർമാരായ ജയിംസ് മാത്യു, പി.സി.വിജയകുമാർ, സനൽ സാഗർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.