ADVERTISEMENT
തൊടുപുഴ ∙ ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിങ് കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈസ്റ്റ് സോൺ സ്റ്റുഡന്റ്സ് നഴ്സ് കായിക മേളയിൽ സെന്റ് ജോൺസ് കട്ടപ്പന ചാംപ്യൻഷിപ് കരസ്ഥമാക്കി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 20 നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 650 ഓളം വിദ്യാർഥികൾ പങ്കെടുത്ത കായിക മേള ഹോളി ഫാമിലി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ  പതാക ഉയർത്തി. ബാഡ്മിന്റൻ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സൈജൺ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സോണൽ എസ്എൻഎ അഡ്‌വൈ‌സർ എം.എസ്.ദീപ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മരിയ അനിൽ, നന്ദന സുരേഷ് എന്നിവർ പ്രസംഗിച്ചു.  മുതലക്കോടം സ്കൂൾ ഓഫ് നഴ്സിങ് 46 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com