ADVERTISEMENT

ധർമശാല ∙ മെക്കാഡം ടാറിങ് നടത്തി 2 മാസം കഴിഞ്ഞിട്ടും ധർമശാല–പറശ്ശിനിക്കടവ് റോഡിന്റെ ഇരുവശത്തും മണ്ണിട്ട് ഉയർത്താത്തത് അപകടഭീഷണി ഉയർത്തുന്നു. പാടേ തകർന്ന അവസ്ഥയിലായിരുന്ന റോഡ് നീണ്ട കാത്തിരിപ്പിനു ശേഷമാണ് മെക്കാ‍ഡം ടാറിങ് നടത്തിയത്. എന്നാൽ, ടാറിങ് പൂർത്തിയായി 2 മാസം കഴിഞ്ഞിട്ടും റോഡിന്റെ ഇരു വശത്തും മണ്ണിട്ട് ഉയർത്താത്തതിനാൽ പലയിടത്തും അര അടിയോളം താഴ്ചയാണ് ഉള്ളത്.

അതുകൊണ്ടു തന്നെ മിക്ക സ്ഥലങ്ങളിലും റോഡിൽ നിന്ന് ചെറുകിട വാഹനങ്ങൾ പുറത്തിറക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഏറെ വാഹനത്തിരക്കുള്ളതും ഇരുവശത്തും ജനസാന്ദ്രതയേറിയ സ്ഥലവുമായതിനാൽ ഇത് വളരെയേറെ ദുരിതം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. വ്യവസായ മേഖലയുമായതിനാൽ സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് റോഡ് വിട്ടുവരാൻ സാധിക്കാത്ത അവസ്ഥയാണെന്നു വ്യാപാരികളും പറയുന്നു.

ചില സ്ഥലങ്ങളിൽ റോഡരികിൽ കരാറുകാർ മണ്ണിറക്കിയെങ്കിലും ഇവ നിരത്താൻ ആരും എത്താത്ത അവസ്ഥയുമായിരുന്നു. തുടർന്ന് ഈ പ്രദേശത്തെ യുവാക്കളാണ് ചില സ്ഥലങ്ങളിൽ മണ്ണ് നിരത്തി അപകടാവസ്ഥ ഒഴിവാക്കിയത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കും വിമാനത്താവളത്തിലേക്കും ഉള്ള ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പലപ്പോഴും ഇരു ചക്ര വാഹനങ്ങൾ റോഡിൽ കയറ്റണമെങ്കിൽ ആരുടെയെങ്കിലും സഹായം തേടേണ്ട അവസ്ഥയാണ്.

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com