ഇതു രാജ്യത്തെ നിലനിർത്താനുള്ള തിരഞ്ഞെടുപ്പ്: സാദിഖലി ശിഹാബ് തങ്ങൾ

Mail This Article
കാഞ്ഞങ്ങാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ഉത്തരേന്ത്യയല്ല ദക്ഷിണേന്ത്യയാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യത്യസ്തതകൾ നിറഞ്ഞ ഇന്ത്യയിൽ വോട്ടിന് വേണ്ടി ഭരണാധികാരികൾ ജനങ്ങളുടെ മനസ്സിൽ ഭിന്നത നിറച്ച് ലാഭം കൊയ്യുകയാണെന്നും ഇത് രാജ്യത്തെ നിലനിർത്താനുള്ള തിരഞ്ഞെടുപ്പാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പാർലമെന്റ് മണ്ഡലം കൺവൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.
എഐസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, പി.കെ.ഫൈസൽ, എ.ഗോവിന്ദൻ നായർ, സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, എ.അബ്ദുൽ റഹിമാൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.അബ്ദുല്ല, പ്രഫ. അജയ് കുമാർ കോടോത്ത്, മുൻ എംഎൽഎ കെ.പി.കുഞ്ഞിക്കണ്ണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, വൺ ഫോർ അബ്ദുൽ റഹ്മാൻ, ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ, എം.ഹസൈനാർ, ഹക്കീം കുന്നിൽ, ബി.എം.ജമാൽ, ജെറ്റോ ജോസഫ്, ബഷീർ വെള്ളിക്കൊത്ത്, ഹരീഷ് ബി.നമ്പ്യാർ, വി.കമ്മാരൻ, നാഷനൽ അബ്ദുല്ല, സൈമൺ അലക്സ്, കരിമ്പിൽ കൃഷ്ണൻ, പി.വി.സുരേഷ്, ടി.സി.എ.റഹ്മാൻ എന്നിവർ പ്രസംഗിച്ചു.