പെരുതടി-പുളിങ്കൊച്ചി മേഖലയിൽ തൂക്കുവേലി നിർമാണം ഊർജിതം

Mail This Article
×
മരുതോം ∙ കാഞ്ഞങ്ങാട് റേഞ്ചിലെ മരുതോം ബീറ്റ്സ് പരിധിയിലെ പെരുതടി-പുളിങ്കൊച്ചി ഭാഗങ്ങളിലെ വനാതിർത്തിയിൽ വനംവകുപ്പിന്റെ തൂക്കുവേലി നിർമാണം പുരോഗമിക്കുന്നു. നിലവിൽ ഇവിടെ 80 ശതമാനം നിർമാണം പൂർത്തിയായതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വനം വകുപ്പ് വനമേഖലകളിൽ കുളങ്ങൾ നിർമിച്ചതോടെ കൃഷിയിടങ്ങളിലേക്കെത്തുന്ന വന്യമൃഗങ്ങളുടെ ശല്ല്യത്തിന് അൽപ്പം കുറവുവന്നിട്ടുണ്ട്. തൂക്കുവേലി നിർമാണം കൂടി പൂർത്തിയാകുന്നതോടെ വന്യമൃഗശല്ല്യവും പൂർണമായി തടയാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
English Summary:
Hanging fence construction in Maruthom is nearly complete. The project, spearheaded by the Forest Department, aims to mitigate the ongoing wild animal conflict in the Peruthadi-Pulingochi areas.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.