ADVERTISEMENT

കോഴിക്കോട്∙ കേരളത്തിൽ പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും സുരക്ഷിതരല്ലെന്നാണ് നിലവിലെ സാഹചര്യമെന്നും പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ  സിദ്ധാർഥന്റെ മരണം ഇതിനുദാഹരണമാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ബിജെപിയുടെ മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങൾ അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇവിടെ യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നത് അമ്മമാരെ ആശങ്കപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിനു ലഹരിയെ തടയാൻ കഴിയുന്നില്ല. മാഫിയകൾക്ക് ഒത്താശ ചെയ്യുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി അധ്യക്ഷയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി. രമണി ഭായ് , മഹിളാമോർച്ച ജില്ലാ സെക്രട്ടറി  ഷൈനി ജോഷി, എം.ടി.രമേശ് തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാസംഗമത്തിനുമുന്നോടിയായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ രാവിലെ മുതലക്കുളത്തു നിന്നു കല്ലായിറോഡിലേക്ക് മഹിളാ റാലി നടത്തി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com