ADVERTISEMENT
ഒറ്റപ്പാലം∙ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ സുവർണ പ്രതീക്ഷയാണു രാജ്യാന്തര കായികതാരമായ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അഫ്സൽ (27). എയർഫോഴ്സ് ഉദ്യോഗസ്ഥൻ കൂടിയായ പാലപ്പുറം പുളിക്കലകത്ത് മുഹമ്മദ് അഫ്സൽ 800 മീറ്ററിലാണു രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ മീറ്റിൽ 800 മീറ്ററിൽ 21 വർഷം പഴക്കമുള്ള റെക്കോർഡ് അഫ്സൽ തിരുത്തിക്കുറിച്ചിരുന്നു.ലോക സ്കൂൾ മീറ്റും ഏഷ്യൻ സ്കൂൾ മീറ്റും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര, ദേശീയ ചാംപ്യൻഷിപ്പുകളിലും അഫ്സൽ സ്വർണം നേടിയിട്ടുണ്ട്. ഒട്ടേറെ കായിക താരങ്ങൾ പിറവിയെടുത്ത പറളി ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയാണ് അഫ്സൽ. സ്കൂളിലെ കായിക അധ്യാപകൻ പി.ജി.മനോജായിരുന്നു ആദ്യഘട്ടത്തിൽ പരിശീലകൻ. നിലവിൽ അജിത്ത് മാർക്കോസിന്റെ കീഴിലാണു പരിശീലനം.പാലപ്പുറം പുളിക്കലകത്ത് മുഹമ്മദ് ബഷീർ–ഹസീന ദമ്പതികളുടെ മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com