ADVERTISEMENT
മാനന്തവാടി ∙ ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ഐഎൻടിയുസി  റീജനൽ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. കാടും നാടും വേർതിരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.    കർഷകർക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പ് വരുത്താൻ സർക്കാർ തയാറാവണം. തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശിക തീർക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. റീജനൽ പ്രസിഡന്റ്  ജോർജ് പടകുട്ടിൽ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.സുരേഷ് ബാബു,ജോസ് പാറക്കൽ,എം.പി.ശശികുമാർ,വിനോദ് തോട്ടത്തിൽ, കെ.വി.ഷിനോജ്, ജോയ്സി ഷാജു, ഗിരിജാ സുധാകരൻ,ലിലാഗോവിന്ദൻ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com