ADVERTISEMENT

കൽപറ്റ ∙ സ്‌കൂളുകളിലെ വിശ്രമമുറി നിർമാണത്തിലെ അഴിമതിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ നിർമാണം പൊളിച്ചു നീക്കുക, നിർവഹണ ഏജൻസിക്കു നൽകിയ തുക തിരിച്ചുപിടിക്കുക, അഴിമതിക്കു കൂട്ടുനിന്ന ഡിഡി ഓഫിസിലെ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിക്കു ശുപാർശ ചെയ്യുക, അഴിമതിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്റെ പേരിൽ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ, കെ.ജെ. ദേവസ്യ, സി.എം. ശിവരാമൻ, പി.കെ. അനിൽ കുമാർ, എ.പി. മുഹമ്മദ്‌, കെ.പി. ശ്രീധരൻ, സുരേഷ്‌ താളൂർ, ജുനൈദ്‌ കൈപ്പാണി എന്നിവർ പ്രസംഗിച്ചു.

അഴിമതിയാരോപണം തടയിടാൻ ആൾമാറാട്ടം!

കൽപറ്റ ∙ 19 സ്കൂളുകളിൽ ശുചിമുറി നിർമാണത്തിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ അഴിമതിയാരോപണത്തിനു തടയിടാൻ ആൾമാറാട്ടം നടത്തി വ്യാജരേഖ നിർമിച്ചുവെന്ന ആരോപണവുമായി ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ. ജില്ലാ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്റെ പിന്തുണയോടെ ഡിഡിഇ ഓഫിസ് വ്യാജ മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് നിർമിച്ചെന്നാണ് ആരോപണം. തദ്ദേശസ്ഥാപനങ്ങൾ പൂർത്തിയാക്കുന്ന പ്രവൃത്തിയുടെ മുഴുവൻ തുകയും നൽകുന്നതിന് മുൻപ് മോണിറ്ററിങ് കമ്മിറ്റി സ്ഥലം പരിശോധിച്ച് പൂർത്തീകരണ സാക്ഷ്യപത്രം നൽകണം എന്നാണു വ്യവസ്ഥ.

എന്നാൽ, വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖയിൽ മോണിറ്ററിങ് കമ്മിറ്റിയിൽ അംഗമല്ലാത്തയാൾ ഒപ്പിട്ടതായിട്ടാണ് ഉള്ളത്. കൃത്രിമരേഖ തയാറാക്കുകയായിരുന്നു ലക്ഷ്യം. ജില്ലയിലെ മിക്ക  പ്രധാന അധ്യാപകരുമായി സംസാരിച്ചപ്പോൾ ഇങ്ങനെയൊരു മോണിറ്ററിങ് കമ്മിറ്റി സ്കൂളിൽ പരിശോധന പോലും നടത്തിയിട്ടില്ല എന്നാണ് അറിയാനായതെന്ന് സുരേഷ്  പറഞ്ഞു. അന്വേഷണം വിജിലൻസ് ഏറ്റെടുത്തതിനാലാണ് വ്യാജരേഖകൾ നിർമിക്കുന്നത്. പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ അടിയന്തരമായി ഡിഡിഇ ഓഫിസിൽനിന്നു മാറ്റി നിർത്തണമെന്നും  സുരേഷ്  ആവശ്യപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com