കനത്ത പ്രളയം, നിറയാറായി ചൈനയിലെ ഏറ്റവും വലിയ അണക്കെട്ട്; ആശങ്കയോടെ ജനങ്ങൾ

Mail This Article
കോവിഡിന് പിന്നാലെ കനത്ത പ്രളയം ചൈനയിൽ വൻ നാശം വിതയ്ക്കുകയാണ്. ഇതിന് പിന്നാലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ ത്രീ ഗോർജസ് അണക്കെട്ട് ചരിത്രത്തിലാദ്യമായി നിറയുന്നു. സാൻഡൂപിങ് പട്ടണത്തിനടുത്ത് യാങ്സി നദിക്ക് കുറുകെയാണ് ഈ ഭീമൻ അണക്കെട്ട് പണിഞ്ഞിരിക്കുന്നത്.

സെക്കൻഡിൽ 75,000 കോടി ലിറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നിരുന്നു. സെക്കൻഡിൽ 48,800 കോടി ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയധികം വെള്ളം ഡാമിൽ നിന്നും തുറന്നുവിടുന്നതെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ രണ്ടുമാസമായി ചൈനയുടെ തെക്കുപടിഞ്ഞാറൻ, മധ്യ പ്രവിശ്യകളിൽ കടുത്ത കാലവർഷമുണ്ടായിട്ടുണ്ട്. 175 മീറ്റർ വരെ പരമാവധി ജലനിരപ്പ് എത്താവുന്ന ഡാമിൽ ഇപ്പോൾ 165.5 മീറ്ററിൽ ജലം എത്തിക്കഴിഞ്ഞു.കോവിഡ് നാശം വിതച്ച വുഹാൻ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്സി കരകവിഞ്ഞൊഴുകി വൻനാശം വിതച്ചിരുന്നു.
English Summary: Water inside China's Three Gorges Dam nears maximum levels