ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ടർബോ’ വിജയകരമായി പ്രദർശനം തുടരുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതിനിടെ ആളില്ലാത്ത തിയറ്ററുകളിലാണ് ‘ടർബോ’ പ്രദർശിപ്പിക്കുന്നതെന്ന അവകാശവാദവുമായി ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

"ടര്‍ബോ വന്‍ പരാജയത്തിലേക്ക്...! ഓപ്പണിംഗ് ഷോക്ക് കടവന്ത്ര സൂപ്പര്‍ സിനിപ്ലക്സില്‍ നാലും മൂന്നും ഏഴു പേര്‍ മാത്രം ...? " എന്ന കുറിപ്പിനൊപ്പം സീറ്റുകൾ കാലിയായ ഒരു തിയറ്ററിന്റെ ചിത്രം വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്‌ട് ചെക്ക് നമ്പറിൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

‘ടർബോ’ സിനിമയുടെ ഏറ്റവും പുതിയ പ്രദർശന വിവരങ്ങളാണ് ഞങ്ങൾ ആദ്യം തിരഞ്ഞത്. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം 

അൻപതു കോടി ക്ലബിൽ 'ഇടി'ച്ചു കയറി മമ്മൂട്ടിയുടെ ‘ടർബോ’. ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫിസ് കലക്‌ഷൻ 52 കോടി കടന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുന്നതിനു മുൻപാണ് ചിത്രത്തിന്റെ റെക്കോർഡ് നേട്ടം. വലിയ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് സംവിധായകൻ വൈശാഖ് സമൂഹമാധ്യമത്തിലൂടെ നന്ദി പറഞ്ഞു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മറ്റൊരു വാർത്തയിൽ മമ്മൂട്ടി ചിത്രം ‘ടർബോ’യുടെ ആദ്യ ദിന ആ​ഗോള ബോക്സ്ഓഫിസ് കലക്‌ഷൻ പുറത്ത്. 17.3 കോടിയാണ് ആദ്യദിനം ടർബോ സ്വന്തമാക്കിയിരിക്കുന്നത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോയ്ക്ക് സ്വന്തം. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത് എന്ന വിവരങ്ങളാണുള്ളത്.

റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ  വൈറൽ ചിത്രം പരിശോധിച്ചപ്പോള്‍ നിരവധി പഴയ വാർത്ത റിപ്പോർട്ടുകളിലും സമൂഹമാധ്യമ പേജുകളിലും സമാന ചിത്രം ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി. കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്‌ഡൗണിന് ശേഷം സാമൂഹ്യ അകലം പാലിച്ച് സിനിമാ തിയറ്ററുകൾ തുറന്നതു സംബന്ധിച്ച വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

കൂടുതൽ തിരയലിൽ മറ്റ് ചില സിനിമകൾ പരാജയത്തിലേക്ക് എന്ന അവകാശവാദത്തോടെ ഇതേ വൈറൽ ചിത്രവുമായി പോസ്റ്റുകൾ പുറത്തിറങ്ങിയതും ശ്രദ്ധയിൽപ്പെട്ടു. ഡെക്കാന്‍ ഹെറാള്‍ഡ് 2020 ഒക്ടോബര്‍ 17ന്  പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇതേ ചിത്രമുള്ളതായി കണ്ടെത്തി.  നോയ്ഡയിലെ ഗ്രേറ്റ് ഇന്ത്യ പ്ലേസിലെ കാര്‍ണിവല്‍ സിനിമാസ് കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം പ്രേക്ഷകര്‍ക്കായി തുറന്നപ്പോഴുള്ള ദൃശ്യമെന്ന വിവരണം വാർത്തയിൽ ഉൾപ്പെടുത്തിയ ചിത്രത്തിലുണ്ട്. വാര്‍ത്തയുടെ കാണാം.

പിടിഐക്കാണ് ചിത്രത്തിന്റെ കടപ്പാട് നൽകിയിരിക്കുന്നത്. ഇതിൽ നിന്ന് വൈറല്‍ ചിത്രം കോവിഡിന് ശേഷമുള്ള ലോക്ഡൗണിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ നോയിഡയിലെ ഒരു തിയറ്ററിൽ നിന്നുള്ളതാണെന്നു വ്യക്തമായി.

∙ വസ്തുത

വൈറൽ ചിത്രത്തിലുള്ളത് മമ്മൂട്ടിയുടെ ‘ടർബോ’ പ്രദർശിപ്പിക്കുന്ന തിയറ്ററല്ല. കോവിഡിന് ശേഷം ലോക്ഡൗൺ പിന്‍വലിച്ചതിനെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ തുറന്നപ്പോള്‍ നോയിഡയിലെ കാര്‍ണിവല്‍ സിനിമാസില്‍ നിന്ന് പിടിഐ  പകര്‍ത്തിയ ചിത്രമാണിത്.

English Summary: The viral picture is not the theater showing Mammootty's Turbo

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com