ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

 ശ്രീലങ്കയിൽ നിന്ന് രാമായണത്തിലെ കഥാപാത്രമായ കുംഭകർണന്റെ വാൾ കണ്ടെടുത്തെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം

∙ അന്വേഷണം

60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാൾ ശ്രീലങ്കയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാൾ കുംഭകർണന്റേതാകാമെന്ന് ശ്രീലങ്കൻ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചു.രാമായണത്തെ കെട്ടുകഥയെന്നു വിളിക്കുന്നവരുടെ കവിളിലെ അടിയാണിത്. എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.വൈറൽ പോസ്റ്റ് കാണാം.

കീവേഡുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇത്തരത്തിലൊരു വാൾ ശ്രീലങ്കൻ പുരാവസ്‌തു ഗവേഷകർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും തന്നെ ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല.

വൈറൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ ചിത്രം എഐ നിർമ്മിതമാണെന്ന ചില സൂചനകൾ ലഭിച്ചു.സ്ഥിരീകരിക്കാനായി എഐ നിര്‍മ്മിത ഇമേജുകൾ കണ്ടെത്തുന്ന AIimagedetector എന്ന വെബ്‌സൈറ്റിൽ  ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ 92 ശതമാനവും ചിത്രം എഐ നിർമ്മിതമാണെന്ന് വ്യക്തമായി.

പ്രമുഖ ലങ്കൻ മാധ്യമപ്രവർത്തകയായ ആനിയ വിപുലസേനയുമായും ഞങ്ങൾ സംസാരിച്ചു. എന്നാൽ ഇത്തരമൊരു പര്യവേക്ഷണം ശ്രീലങ്കയില്‍ നടന്നിട്ടില്ലെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇങ്ങനെയൊരു വാള്‍ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

‌ഈ വാൾ കുംഭകർണന്റേതാകാമെന്ന് ശ്രീലങ്കൻ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചു എന്ന പോസ്റ്റിലെ സൂചനയിൽ നിന്ന് കൂടുതൽ സ്ഥിരീകരണത്തിന് ഞങ്ങൾ ശ്രീലങ്കൻ പുരാവസ്തുവകുപ്പിന് മെയിൽ അയച്ചിട്ടുണ്ട്. മറുപടി ലഭ്യമാകുന്ന മുറയ്ക്ക് അക്കാര്യം അപ്ഡേറ്റ് ചെയ്യുന്നതാണ്.

∙ വസ്തുത

ലഭ്യമായ വിവരങ്ങളിൽ നിന്ന് കുംഭകർണന്‍റെ വാള്‍ ശ്രീലങ്കയില്‍ നിന്നും കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ചിത്രം എഐ നിർമ്മിതമാണ്.

English Summary: The propaganda that Kumbhakarna's sword was found in Sri Lanka is false

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com