ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മിഡ് സൈസ് സെഡാൻ സിറ്റിയുടെ ഫെയ്സ്‌ലിഫ്റ്റ് മോഡലുമായി ഹോണ്ട. നവംബർ 9ന് ബ്രസീൽ വിപണിയിൽ പുറത്തിറങ്ങുന്ന വാഹനം അടുത്ത വർഷം ഇന്ത്യയിൽ എത്തിയേക്കും. നിലവിലെ അഞ്ചാം തലമുറ ഹോണ്ട സിറ്റിയിൽ നിന്ന് ഏറെ മാറ്റങ്ങൾ പുതിയ മോഡലിനുണ്ട്. 

honda-city-new-model-2

റീഡിസൈൻ ചെയ്ത ഗ്രില്ലും ബംബറുമാണ് വാഹനത്തിന്. ഗ്രില്ലിന് മുകളിലുള്ള ക്രോസ് സ്ട്രിപ് ചെറുതായിട്ടുണ്ട്. മാറ്റങ്ങൾ വരുത്തിയ എൽഇഡി ഹെഡ്‌ലാംപും എൽഇഡി ഡിആർഎല്ലുകളും നൽകിയിരിക്കുന്നു. നിലവിലെ മോഡലുകളെക്കാൾ 25 എംഎം അധിക നീളമുണ്ട് കാറിന്. പിൻ ബംബറിനുണ്ട് ചെറിയ മാറ്റങ്ങൾ. 

honda-city-new-model-3

ബ്രസീൽ മോഡലിൽ ഡ്യുവൽ ടോൺ എസിയാണ് ഉപയോഗിക്കുന്നത് എന്നാൽ ഇന്ത്യൻ മോഡലില്‍ അത് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കാബിനും ചെറിയ അപ്ഡേഷനുകൾ വരുത്തിയിട്ടുണ്ട്. നിലവിലെ എൻജിൻ തന്നെയാണ് പുതിയ മോഡലുകളിലും ഉപയോഗിക്കുന്നത്. 1.5 ലീറ്റർ എൻജിൻ 119 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്കുമുണ്ട്. ആറു സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകൾ. ഇതുകൂടാതെ ഹൈബ്രിഡ് എൻജിനുമുണ്ട്. ഇന്ത്യൻ മോഡലിലും ഈ എൻജിൻ തന്നെയായിരിക്കും ഉപയോഗിക്കുക.

English Summary:

Get an exclusive sneak peek into the new generation Maruti Suzuki Dzire before its launch! Discover its revamped interior, premium features, and expected specifications. Mark your calendars for November 11th!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com