പുതിയ അമേസിന്റെ മോഡലുകളും വിലയും; വിശദമായി അറിയാം
Mail This Article
എട്ടു മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് മൂന്നാം തലമുറ ഹോണ്ട അമേസിന്റെ ഇന്ത്യയിലെ വില. ഹോണ്ടയുടെ തന്നെ സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകളില്‍ നിന്നും അകത്തും പുറത്തും രൂപകല്‍പനയില്‍ സാമ്യതകളുണ്ട് അമേസിന്. ഫീച്ചറുകളിലും ഉപകരണങ്ങളിലും മുന്‍തലമുറ അമേസില്‍ നിന്നും മാറ്റങ്ങളുമുണ്ട്. ഹോണ്ട അമേസിന്റെ മോഡലുകൾനുസരിച്ചുള്ള ഫീച്ചറുകള്‍ നോക്കാം.
എന്‍ജിനില്‍ മാറ്റമില്ല
മുന്‍തലമുറ അമേസിന്റെ അതേ എന്‍ജിനുമായാണ് പുതിയ അമേസിന്റെ വരവ്. 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 90എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലായി വി, വിഎക്‌സ്, ZX എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് അമേസ് എത്തുന്നത്. അടിസ്ഥാന വകഭേദം മുതല്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുണ്ട്. ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മെറ്ററോയിഡ് േ്രഗ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ ആറു നിറങ്ങളില്‍ ഹോണ്ട അമേസ് എത്തുന്നു.
ഹോണ്ട അമേസ് വി: 8 ലക്ഷം-9.20 ലക്ഷം രൂപ
പവര്‍ട്രെയിന്‍ 1.2 പെട്രോള്‍, എംടി, സിവിടി
പ്രധാന ഫീച്ചറുകള്‍
എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ്
എല്‍ഇഡി ഡിആര്‍എല്‍
എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍
14 ഇഞ്ച് സ്റ്റീല്‍ വീല്‍
ഷാര്‍ക്ക് ഫിന്‍ ആന്റിന
പവേഡ് അഡ്ജസ്റ്റബിള്‍, ബോഡി കളര്‍ ഒആര്‍വിഎമ്മുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍
8ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം
വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ
7 ഇഞ്ച് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
വോയ്‌സ് കമാന്‍ഡ്
4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം
മാനുവല്‍ എസി
സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍
ടില്‍റ്റ് സിറ്റീറിങ് അഡ്ജസ്റ്റ്
ഫേബ്രിക്ക് അപ്പോള്‍സ്ട്രി
റിയര്‍ ആംറെസ്റ്റും കപ്പ്‌ഹോള്‍ഡറുകളും
സിവിടിയില്‍ പാഡില്‍ ഷിഫ്‌റ്റേഴ്‌സ്
കീലെസ് എന്‍ട്രി
ഇലക്ട്രിക്കല്‍ ട്രങ്ക് ലോക്ക് വിത്ത് കീലെസ് റീലീസ്
നാല് പവര്‍ വിന്‍ഡോ
6 എയര്‍ബാഗ്
എബിഎസ് വിത്ത് ഇബിഡി
ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍
ട്രാക്ഷന്‍ കണ്‍ട്രോള്‍
ഡേ/നൈറ്റ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍
3 പോയിന്റ് സീറ്റ്‌ബെല്‍റ്റ്
ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്
ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്
പിന്നില്‍ പാര്‍ക്കിങ് സെന്‍സറുകളും ക്യാമറയും
ഹോണ്ട അമേസ് വിഎക്‌സ്: 9.10 ലക്ഷം- 10 ലക്ഷം രൂപ
പവര്‍ട്രെയിന്‍ 1.2 പെട്രോള്‍ എംടി, സിവിടി
എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാംപ്‌സ്
15 ഇഞ്ച് അലോയ് വീല്‍
പവര്‍ ഫോള്‍ഡിങ് വിങ് മിററുകള്‍
ഡാഷ്‌ബോര്‍ഡില്‍ സാറ്റിന്‍ മെറ്റാലിക് ഗാര്‍ണിഷ്
പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍
റിമോട്ട് ന്‍ജിന്‍ സ്റ്റാര്‍ട്ട്(സിവിടിയില്‍ മാത്രം)
ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ വിത്ത് മാക്‌സ് കൂള്‍ മോഡ്
പിന്നില്‍ എസി വെന്റുകള്‍
വയര്‍ലെസ് ചാര്‍ജര്‍
കണക്ടഡ് കാര്‍ ഫീച്ചറുകള്‍
അലക്‌സ കോംപാക്റ്റിബിലിറ്റി
2 അധിക ട്വീറ്ററുകള്‍
റിയര്‍ വ്യൂ ക്യാമറ
ലൈന്‍ വാച്ച് ക്യാമറ
ഓട്ടോ ഹെഡ്‌ലാംപും വൈപ്പറുകളും
പിന്നില്‍ ഡിഫോഗ്ഗര്‍
ഹോണ്ട അമേസ് ZX: 9.70 ലക്ഷം-10.90 ലക്ഷം രൂപ വരെ
പവര്‍ട്രെയിന്‍: 1.2 പെട്രോള്‍ എംടി, സിവിടി
ഹോണ്ട സെന്‍സിങ് അഡാസ് സ്യൂട്ടും ക്രൂസ് കണ്‍ട്രോളും
ഡ്യുവല്‍ ടോണ്‍ 15 ഇഞ്ച് അലോയ് വീല്‍
ഒഫീഷ്യല്‍ ആക്സസറികള്‍
അധിക വിലയില്‍ കൂടുതല്‍ ആക്സസറികള്‍ സ്വന്തമാക്കാനുള്ള സൗകര്യവും അമേസ് ഉടമകള്‍ക്ക് ഹോണ്ട നല്‍കുന്നുണ്ട്. ഡാഷ്‌ബോര്‍ഡില്‍ ഏഴു നിറങ്ങളുടെ ഓപ്ഷനുകളില്‍ ആംബിയന്റ് ലൈറ്റ്, ചാര-കറുപ്പു നിറങ്ങളില്‍ മസാജിങ് സൗകര്യത്തോടെ വെന്റിലേറ്റഡ് സീറ്റ് കവറുകള്‍, മുന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ട്രങ്ക് സ്‌പോയ്‌ലര്‍ വിത്ത് എല്‍ഇഡി സ്‌റ്റോപ് ലൈറ്റ്, കൂടുതല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവയാണ് പ്രധാന അധിക സൗകര്യങ്ങള്‍. വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന എക്സ്റ്റീരിയര്‍ ക്രോം ഗാര്‍ണിഷുകളുള്ള ഓപ്ഷണല്‍ സിഗ്നേച്ചര്‍ പാക്കേജും ഹോണ്ട അമേസിലുണ്ട്.