നൂറ്റാണ്ടുകൾക്ക് മുന്‍പ് മുങ്ങിപ്പോയ കപ്പലിലെ വസ്തുക്കള്‍ മ്യൂസിയത്തിലേക്ക്

Mail This Article
റോം ∙ ക്രിസ്തുവിനു മുന്‍പ് ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ മുങ്ങിപ്പോയതെന്നു കരുതുന്ന കപ്പലില്‍നിന്നു വീണ്ടെടുത്ത വസ്തുക്കള്‍ മ്യൂസിയത്തിലേക്കു മാറ്റി.
റോമന്‍ കച്ചവടക്കാര്‍ 'അംഫറ' എന്നുവിളിക്കുന്ന ഭരണികളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നിറച്ചിരുന്നത് വീഞ്ഞോ അതോ മറ്റെന്തെങ്കിലും വിശേഷ വിഭവങ്ങളോ ആണെന്നാണ് അനുമാനിക്കുന്നത്. ഇറ്റലിയിലെ പൈതൃക സംരക്ഷണ സേന മെഡിറ്ററേനിയന്‍ കടലില്‍നിന്നാണ് ഇവ വീണ്ടെടുത്തത്. 20 മീറ്ററിലേറെ നീളമുള്ള കപ്പലാണ് റോമിനു സമീപം ചിവിറ്റാവെക്യ തുറമുഖനഗരത്തിനടുത്ത് 524 അടി ആഴത്തില്‍ കണ്ടെത്തിയത്.
റോമന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്തെ വ്യാപാരസമൃദ്ധിയുടെ ശേഷിപ്പുകൂടിയാണ് അംഫറ എന്നറിയപ്പെടുന്ന സെറാമിക്, ലോഹ ഭരണികള്‍. കച്ചവടത്തിനു നിരത്തിയതുപോലെ കടലിന്റെ അടിത്തട്ടില്‍ ഇത്തരം നൂറുകണക്കിനു ഭരണികളാണ് കപ്പലവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടത്. ഇവയില്‍ എന്താണു നിറച്ചിരുന്നതെന്നു കണ്ടെത്താനുള്ള ഗവേഷണം തുടരും.
English Summary: Ancient Roman cargo ship found on bottom of Mediterranean.