ADVERTISEMENT

ദുബായ്/മലപ്പുറം∙വിമാനത്തിൽ താൻ ഇരുന്നതിന്റെ 2 സീറ്റ് മാത്രം മുന്നിൽ വച്ചാണ് വിമാനം രണ്ടായി പിളർന്നതെന്ന് ആലോചിക്കുമ്പോൾ അങ്ങാടിപ്പുറം അരിപ്ര സ്വദേശി കളപ്പാട്ടുതൊടി രതീഷിന് (39) നടുക്കം വിട്ടുമാറുന്നില്ല. കരിപ്പൂർ എയർപോർട്ടിൽ എത്താറായെന്ന തിരിച്ചറിവ് ആഹ്ലാദം പകർന്ന സമയത്തായിരുന്നു ലാൻഡിങ്ങിനിടെ അസാധാരണമായ ഒരു കുലുക്കവും ചില ശബ്ദങ്ങളും ഉയർന്നതെന്ന് രതീഷ് ഓർക്കുന്നു.

മുന്നറിയിപ്പു പോലെ എന്തോ അറിയിപ്പ് ലഭിച്ചെങ്കിലും വ്യക്തമായില്ല. പിന്നാലെ വിമാനത്തിനകത്ത് ആകെ ഇരുട്ടായി.  പിറകിലെ സീറ്റിലിരുന്ന ഒരു കുഞ്ഞ്  കൈകൾക്ക് മുകളിലൂടെ തൊട്ട് മുന്നിലെ സീറ്റിലേക്ക് വീഴുന്നത് അറിഞ്ഞു. ലഗേജ് അങ്ങിങ്ങായി ഉരുണ്ടു വീഴുന്നു. മുന്നിലേക്ക് നോക്കുമ്പോൾ എന്തൊക്കെയോ തൂങ്ങി നിൽക്കുന്നതല്ലാതെ ഒന്നും കാണാനായില്ല. ആരും മുന്നിലേക്ക് പോകരുതെന്നും എമർജൻസി വാതിലിന് അടുത്തേക്ക് നീങ്ങാനും ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. പിറകിലെ വാതിലിന് അടുത്തെത്തിയെങ്കിലും ഇരുട്ടും മഴയും മൂലം  ഒന്നും കാണാനില്ല. മൊബൈൽ ലൈറ്റ് ഉയർത്തി കാണിച്ചപ്പോൾ ആരൊക്കെയോ ഓടിയെത്തി.

എങ്ങിനെയൊക്കെയോ തൂക്കി താഴെയിറക്കി. താഴെയെത്തി വിമാനത്തിന്റെ അവസ്ഥ കണ്ടപ്പോഴാണ് ശരിക്കും തളർന്നതെന്ന് രതീഷ്. രതീഷ് 9 മാസം മുൻപാണ് ജോലിക്കായി ദുബായിലെത്തിയത്.  കഴിഞ്ഞ 5 ന് വരാനിരുന്നതാണ്. അന്ന് ടിക്കറ്റ് ലഭിച്ചില്ല. വിദേശത്തുള്ള സുഹൃത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന അരിപ്രയിലെ വീട്ടിൽ ക്വാറന്റീനിലാണ് രതീഷ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com