ADVERTISEMENT

അബുദാബി∙ നിർമിത ബുദ്ധി (എഐ) കമ്പനികൾക്കായി ദുബായിൽ പ്രത്യേക കേന്ദ്രം തുറക്കുന്നു. രാജ്യാന്തര തലത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളെ യുഎഇയിലേക്കു ആകർഷിക്കുകയും ഈ രംഗത്തെ വ്യവസായം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് ദുബായ് മൾട്ടി കമോഡിറ്റീസ് സെന്റർ (ഡിഎംസിസി) അറിയിച്ചു.

 

സാങ്കേതിക, നിർമിത ബുദ്ധി മേഖലയിലെ പുതിയതും വളർന്നു വരുന്നതുമായ കമ്പനികളുടെ ആസ്ഥാനമാക്കി യുഎഇയെ മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇത്തരം കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ പുതിയ കേന്ദ്രത്തിലുണ്ടാകും. ഏതാനും ആഴ്ചകൾക്കകം ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു.

 

വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്സ് തുടങ്ങിയ സാങ്കേതികവിദ്യകളിലായി നിലവിൽ യുഎഇയിൽ 6,700 പേർ ജോലി ചെയ്യുന്നുണ്ട്. യുഎഇ സാമ്പത്തിക മേഖലയ്ക്ക് 50 കോടി ഡോളറാണ് ഈ മേഖലയുടെ സംഭാവന. കൂടുതൽ കമ്പനികൾ എത്തുന്നതോടെ ഭാവിയിൽ ഇതു പതിന്മടങ്ങായി വർധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.

English Summary: Dubai to establish first integrated centre to attract artificial intelligence companies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com