ADVERTISEMENT

ഷാർജ ∙ മലങ്കര സുറിയാനി കത്തോലിക്കാ സഭ 15–ാം വാർഷികം (മാർ ഇവാനിയോസ് ഡേ- റൂഹോനോ) ആഘോഷിച്ചു. പൊതുസമ്മേളനം ഷാർജ സെന്റ് മൈക്കിൾസ് ഇടവകവികാരി ഫാ. സവരി മുത്തു ആന്റണി ഉദ്‌ഘാടനം ചെയ്തു. സഹവികാരി ഫാ. ജോസ് വട്ടുകുളത്തിൽ, സഭയുടെ യുഎഇ കോഓർഡിനേറ്റർ ഫാ. ഡോ. റെജി വർഗീസ്‌ മനക്കലെത്ത്, ബിജു പാറപ്പുറം, സാം ജി. സക്കറിയ എന്നിവർ പ്രസംഗിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ഒരു കൈത്താങ്ങ്’ എന്ന പേരിൽ ഭവനരഹിതരായ 5 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുമെന്നു ഫാ. റെജി വർഗീസ്‌ അറിയിച്ചു. ജോമോൻ ജോസഫ്, ഫ്രാൻസിസ് തോമസ്, കുരുവിള ബാർസിലി, പുഷ്പ ജോജി, അഖിൽ സാം, ജോൺ മാത്യു, സുമ സോമൻ, ജോജി മാത്യു, ബീന ബിനോയ്, റിയ ടോണി, ക്രിസ്റ്റഫർ അലക്സ് വർഗീസ് എന്നിവർ നേതൃത്വം നൽകി. 

English Summary:

Malankara syrian catholic church celebrated 15th anniversary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com