'ഈദ് നിലാവ് 2024' സംഘടിപ്പിച്ചു
Mail This Article
അൽകോബാർ ∙ ഈദ് നിലാവ് 2024 എന്ന പേരിൽ കോബാർ സൗഹൃദ വേദി ഒന്നാം വാർഷികവും ഈദ് ആഘോഷവും നടത്തി. രൂപീകൃതമായി ഒരു വർഷത്തിനകം തന്നെ കോബാറിലെ പ്രവാസികളുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാകാൻ സംഘടനക്ക് സാധിച്ചുവെന്നും കൂടുതൽ വിശാലമായ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ അഷ്‌റഫ് അംഗഡിമുഗർ, വൈസ് പ്രസിഡന്റ് മുസ്തഫ നാണിയൂർ, സിജില ഹമീദ്, സുരേഷ് റാവുത്തർ, ഹനീഫ് അറബി, ഡോ. സിന്ധു ബിനു, ശുക്കൂർ പൂഴിത്തറ, പ്രസിഡന്റ് റസാഖ് ബാവു, സെക്രട്ടറി അഷ്‌റഫ് പെരിങ്ങോം എന്നിവർ പ്രസംഗിച്ചു. മികച്ച കലാ സംവിധാനത്തിനുള്ള 2023 ലെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച 'നൊണ' സിനിമയുടെ നിർമാതാവും കോബാർ സൗഹൃദ വേദി രക്ഷാധികാരിയുമായ ജേക്കബ് ഉതുപ്പിനെ ചടങ്ങിൽ സഹരക്ഷാധികാരി ഷിബു പുതുക്കാട് ആദരിച്ചു.
അലീന ഷിബുവിന്റെ നേതൃത്വത്തിൽ കെ എസ് വി ബാലവേദി അംഗങ്ങളും, 90'സ് കിഡ്സ് മ്യൂസിക് ബാൻഡിലെ കലാകാരൻമാരായ മനു ജോണി, അനീഷ് കുറ്റൂർ, നിർമൽ ഇരവിമംഗലത്ത്, ഗായകരായ ജസീർ കണ്ണൂർ, ഇബ്രാഹിം കോട്ട എന്നിവരും ചേർന്ന് ദൃശ്യ, സംഗീത വിരുന്ന് ഒരുക്കി. നർത്തകി സൗമ്യ വിനോദിന്റെ ദേവിക കലാക്ഷേത്രയിലെ കുട്ടികളുടെ നൃത്ത നൃത്യങ്ങളും മിമിക്രി കലാകാരനായ കലാഭവൻ നസീബിന്റെ സ്പീഡ് ഫിഗർ ഷോ യും നടന്നു. ഷഹന റാണി അവതാരകയായിരുന്നു. പരിപാടിക്ക് സുനീർ ബാബു അറക്കൽ, ഷംസീർ കണ്ണൂർ, ഷബീർ ഉണ്ണിയങ്കൽ, ഷാനവാസ് മണപ്പള്ളി, ഷഫീഖ് പട്ല, ഹാരിസ്, അലൻ കെ. തോമസ്, ബിജു അബ്രഹാം, വരുൺ സോണി, പ്രോഗ്രാം കോർഡിനേറ്റർ നസീറ അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.