ADVERTISEMENT

ജിദ്ദ ∙ സൗദി ദേശീയ ദിന അവധിയിൽ ബീച്ചുകളിലേക്കും വിനോദ സ്ഥലങ്ങളിലേക്കും സന്ദർശകരെ സ്വാഗതം ചെയ്ത് ജിദ്ദ മുനിസിപ്പാലിറ്റി. ചെങ്കടൽ തീരത്ത് സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.

നാല് വ്യത്യസ്ത കടൽത്തീരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷ ഉറപ്പാക്കുന്നതിലും ഉയർന്ന നിലവാരമുള്ള വിനോദ സേവനങ്ങൾ നൽകുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു.

ദേശീയ ദിനത്തിൽ സന്ദർശകരെ സ്വീകരിക്കാൻ ജിദ്ദ മുനിസിപ്പാലിറ്റി ഒരുങ്ങികഴിഞ്ഞു. ചിത്രം: സബ്ക്ക്
ദേശീയ ദിനത്തിൽ സന്ദർശകരെ സ്വീകരിക്കാൻ ജിദ്ദ മുനിസിപ്പാലിറ്റി ഒരുങ്ങികഴിഞ്ഞു. ചിത്രം: സബ്ക്ക്

ഈ ദേശീയ ദിനത്തിൽ സന്ദർശകരെ സ്വീകരിക്കാൻ ജിദ്ദ മുനിസിപ്പാലിറ്റി ഒരുങ്ങികഴിഞ്ഞു.  ഹരിത ഇടങ്ങൾ, ജലധാരകൾ, സ്‌പോർട്‌സ് ഏരിയകൾ എന്നിവയും സ്‌പീഡ് ബോട്ട് റൈഡിങ്, ജെറ്റ് സ്‌കികൾ തുടങ്ങിയ വിനോദ പ്രവർത്തനങ്ങൾ നൽകുന്നതിന് പുറമെ പാർക്കുകളും പൊതു സ്‌ക്വയറുകളും നടപ്പാതകളും സജ്ജീകരിച്ചിട്ടുണ്ട്.

730,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ജിദ്ദയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണ് റവ്ഷൻ വാട്ടർഫ്രണ്ട്. കൂടാതെ ഒന്നിലധികം വിനോദ സൗകര്യങ്ങളും വിശാലമായ റസ്റ്ററന്റുകളും കടകളും ഇവിടെയുണ്ട്. 

ദേശീയ ദിനത്തിൽ സന്ദർശകരെ സ്വീകരിക്കാൻ ജിദ്ദ മുനിസിപ്പാലിറ്റി ഒരുങ്ങികഴിഞ്ഞു. ചിത്രം: സബ്ക്ക്
ദേശീയ ദിനത്തിൽ സന്ദർശകരെ സ്വീകരിക്കാൻ ജിദ്ദ മുനിസിപ്പാലിറ്റി ഒരുങ്ങികഴിഞ്ഞു. ചിത്രം: സബ്ക്ക്

വ്യാപിച്ചുകിടക്കുന്ന തെക്കൻ ഒബുർ ബീച്ച് കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രദേശമാണ്.  കടൽ നടപ്പാത, ഹരിത ഇടങ്ങൾ, നീന്തലിനുള്ള പൊതു ബീച്ചുകൾ, സൈക്കിൾ പാത, കുട്ടികളുടെ കളിസ്ഥലം എന്നിവ ഇവിടുണ്ട്.

നോർത്തേൺ കോർണിഷ്, ബോർഡർ ഗാർഡ് സെന്റർ മുതൽ അൽ നൗറസ് റൗണ്ട് എബൗട്ട് വരെ 236,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്. കാസർ അൽ സലാം തടാകം മുതൽ അൽ ഹംറ ബോർഡർ ഗാർഡ് സെന്റർ വരെ നീളുന്ന 3.5 കിലോമീറ്റർ നീളമുള്ള സെൻട്രൽ കോർണിഷ്, പലസ്തീൻ സ്ട്രീറ്റ് നടപ്പാതയ്ക്ക് പുറമേ പൂന്തോട്ടങ്ങൾ, ജലധാരകൾ, ജലാശയങ്ങൾ എന്നിവയുൾപ്പെടെയുള്ളവ സന്ദർഷകർക്ക് ആസ്വദിക്കാം. ഈ വികസന പദ്ധതികളിലൂടെയും സൗകര്യങ്ങളിലൂടെയും ജിദ്ദ മുനിസിപ്പാലിറ്റി ദേശീയ ദിന അവധിക്കാലത്ത് സന്ദർശകർക്കും താമസക്കാർക്കും വിനോദവും ആകർഷകവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.

English Summary:

Jeddah Muncipality Gear Up For National Day Celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com