സൗദി ദേശീയ ദിനം: പരിപാടികൾ സംഘടിപ്പിക്കാൻ അൽ ഖോബാർ മുനിസിപ്പാലിറ്റി
Mail This Article
അൽ ഖോബാർ ∙ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങളുടെ ഭാഗമായി 9 സ്ഥലങ്ങളിലായി 16 ലധികം പരിപാടികൾ സംഘടിപ്പിക്കുമെന്ന് അൽ ഖോബാർ മുനിസിപ്പാലിറ്റി അറിയിച്ചു.
ഇതിന്റെ ഭാഗമായി കോർണിഷ്, പൊതു സ്‌ക്വയറുകൾ തുടങ്ങി മുഴുവൻ സ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അൽ ഖോബാർ മുനിസിപ്പാലിറ്റി എല്ലാ റോഡുകളിലും സ്ക്വയറുകളിലും ഫീൽഡുകളിലും 1,500-ലധികം പതാകകൾ സ്ഥാപിച്ചു. കൂടാതെ 160 ലധികം സൗന്ദര്യാത്മക ലൈറ്റുകളും സൗദി നേതാക്കളുടെ 66 മോഡലുകളും സ്ഥാപിച്ചിട്ടുണ്ട്.
'സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കിടയിലും ഐക്യത്തിന്റെയും മനോഭാവം വർധിപ്പിക്കുന്നതിനുള്ള അവസരമാണ് ദേശീയ ദിനം. 'എല്ലാ കുടുംബാഗങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചുകൊണ്ട് അൽ ഖോബാർ മുനിസിപ്പാലിറ്റിയിലെ ഞങ്ങൾ ഈ അവസരത്തിൽ അഭിമാനിക്കുന്നു' എന്ന് അൽ ഖോബാർ മുനിസിപ്പാലിറ്റിയുടെ മേയർ മിഷാൽ ബിൻ അൽ ഹുമൈദി അൽ വഹബി പറഞ്ഞു. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസം പരിപാടി നീണ്ടുനിൽക്കും.