ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ ∙ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനാൽ ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും ഈ  വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. വ്യാഴാഴ്ച മുതൽ ഡിസംബർ ഒന്ന് വരെയാണ് പ്രവർത്തന സമയം നീട്ടിയിരിക്കുന്നത്. 

ദോഹ മെട്രോയും ലുസെയ്ൽ ട്രാമും 29ന് ഉച്ചയ്ക്ക് 12.00 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയും 30ന് പുലർച്ചെ 5.30 മുതൽ അടുത്ത ദിനം പുലർച്ചെ 1.00 വരെയും ഡിസംബർ ഒന്നിന് രാവിലെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയുമാണ് സർവീസ് നടത്തുക. മെട്രോ ലിങ്ക് ഫീഡർ ബസ് ആയ എം–311 28ന് സ്പോർട്സ് സിറ്റി സ്റ്റേഷന് പകരം അൽ സുഡാൻ സ്റ്റേഷൻ, ഷെൽറ്റൽ ഒന്നിൽ നിന്നും എം–317 അൽ അസീസിയ സ്റ്റേഷൻ, ഷെൽറ്റർ രണ്ടിൽ നിന്നുമായിരിക്കും സർവീസ് നടത്തുക. മെട്രോയുടെ ടാക്സി സേവനമായ മെട്രോ എക്സ്പ്രസിന്റെ സ്പോർട്സ് സിറ്റി, അൽ വാബ് സ്റ്റേഷൻ സേവനങ്ങൾക്കു പകരം അൽ വാബ് ക്യുഎൽഎം സ്റ്റേഷനിൽ നിന്നാകും ലഭിക്കുക. 

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ 28 മുതൽ ഡിസംബർ ഒന്ന് വരെയാണ് നടക്കുന്നത്. 28ന് വൈകിട്ട് 7.00ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ബാർസലോണ, റയൽ മഡ്രിഡ് സൂപ്പർതാരങ്ങളുടെ ലജൻഡ്സ് എൽ ക്ലാസിക്കോ മത്സരവുമാണ് നടക്കുന്നത്. 

English Summary:

Doha Metro and Lusail Tram Extend Service Hours for Formula 1 Qatar Airways Qatar Grand Prix 2024

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com