റമസാനിൽ ഹറം പള്ളികളിൽ എത്തിയവർ 12.22 കോടി

Mail This Article
×
മക്ക/ മദീന ∙ റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി പേർ. അതിൽ 1.65 കോടി ഉംറ തീർഥാടകരും ഉൾപ്പെടും. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവി(പ്രവാചക പള്ളി)യിലേക്കുമാണ് ജനപ്രവാഹമുണ്ടായത്. റമസാനിലെ അവസാന പത്തിലായിരുന്നു ഏറ്റവും തിരക്ക്.
ഹറം പള്ളികളിൽ ഇഅതികാഫ് അനുഷ്ഠിച്ചവർ ഉൾപ്പെടെ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷമാണ് മടങ്ങിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പെരുന്നാൾ ആശംസ നേർന്നു. ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സുദിനമാണ് ഈദുൽ ഫിത്ർ എന്ന് സൽമാൻ രാജാവ് പറഞ്ഞു.
English Summary:
Over 122 million visited the Two Holy Mosques during Ramadan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.