ADVERTISEMENT

ഹൂസ്റ്റൺ ∙ ഭാരതത്തിന്റെ അപ്പോസ്തോലനായ മാർത്തോമാശ്ലീഹായുടെ 1950 –ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ പതാക ഉയർത്തൽ നടത്തി. സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിലാണ് വികാരി ഫാ. പി എം ചെറിയാൻ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി കൊടിയേറ്റ് നിർവഹിച്ചത്. എല്ലാ സഭാ വിശ്വാസികൾക്കും പരിപൂർണ്ണമായ സമാധാനം ഉണ്ടാകട്ടെ എന്നും ഫാ. ചെറിയാൻ ആശംസിച്ചു.

mar-thoma-sleeha-houston

വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക സെക്രട്ടറി ഐപ്പ് തോമസ് പ്രമേയം അവതരിപ്പിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ട്രഷറർ മാത്യൂസ് ജോർജ്, സെക്രട്ടറി ജിനു തോമസ്, ജോയിൻറ് ട്രഷറർ പ്രേം ഉമ്മൻ, ജോയിൻറ് സെക്രട്ടറി ജോഷ്വാ ജോർജ് ഉൾപ്പെടെ 13 പേർ അടങ്ങുന്ന മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

mar-thoma-sleeha-houston

ഈ മാസം 25ന് ഞായറാഴ്ച കോട്ടയത്ത് നടക്കുന്ന മാർത്തോമൻ പൈതൃക മഹാസംഗമത്തോടെ രക്തസാക്ഷിത്വ വാർഷിക ആചരണ പരിപാടികൾക്ക് പരിസമാപ്തിയാകും.

വാർത്ത ∙ സജി പുല്ലാട്

English Summary:

1950 – Anniversary of Mar Thoma Sleeha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com