ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഫ്ലോറിഡ ∙  റൈഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ 64 കാരനായ ജെയിംസ് ഡെന്നിസ് ഫോർഡിനെ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കി. വ്യാഴാഴ്ച വൈകിട്ട് 6:19 ന് പ്രതി മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.

1997-ൽ ഗ്രിഗറി, കിംബർലി മാൽനോറി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടന്ന ആദ്യ വധശിക്ഷയും അമേരിക്കയിലെ നാലാമത്തേതുമാണ് ഫോർഡിന്റെ വധശിക്ഷ. ഫോർഡിന്റെ മാനസിക വളർച്ച  യഥാർഥ പ്രായത്തേക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി ഫോർഡിന്റെ അഭിഭാഷകർ വധശിക്ഷയ്‌ക്കെതിരെ വാദിച്ചിരുന്നു. 

1997-ൽ ചെറുപ്പക്കാരായ രണ്ട് മാതാപിതാക്കളെ അവരുടെ കൊച്ചുമകളുടെ മുൻപിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയതിനാണ് കഴിഞ്ഞ ദിവസം ഫ്ലോറിഡ ജെയിംസ് ഡെന്നിസ് ഫോർഡിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1997-ൽ ഗ്രിഗറിയുടെയും കിംബർലി മാൽനോറിയുടെയും കൊലപാതകങ്ങളിൽ ഫോർഡ് രണ്ട് പതിറ്റാണ്ടിലേറെയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു,

ഫോർഡിന്റെ അവസാനത്തെ ഭക്ഷണത്തിൽ സ്റ്റീക്ക്, മക്രോണി, ചീസ്, വറുത്ത വെണ്ടയ്ക്ക, മധുരക്കിഴങ്ങ്, മത്തങ്ങ പൈ, മധുരമുള്ള ചായ എന്നിവയാണ് ഉൾപ്പെടുത്തിയത്. വധശിക്ഷ നടപ്പാക്കിയ വ്യാഴാഴ്ച രാവിലെ മൂന്ന് കുടുംബാംഗങ്ങൾ ഫോർഡ് സന്ദർശിച്ചതായി ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിന്റെ വക്താവ് ടെഡ് വീർമാൻ പറഞ്ഞു.

English Summary:

Florida man James Dennis Ford executed for couple's murder. He convicted for killing husband and wife at a remote farm in 1997. This is the state's first execution of this year.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com