എന്താ ഭംഗി! ഈ വീട് ഒരു പാഠപുസ്തകം: നിരവധിയാളുകൾ കാണാനെത്തുന്നു

Mail This Article
ആറുമാസത്തോളം മഴ പെയ്യുന്ന ബാക്കിസമയങ്ങളിൽ വെയിലും ചൂടുമുള്ള കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചിട്ടപ്പെടുത്തിയ വീടാണിത്. പലതട്ടുകളായി ചരിഞ്ഞു ഓടുവിരിച്ച മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. മഴ നേരിട്ട് ഭിത്തികളിൽ അടിക്കാതെ റെയിൻ ഷെയ്ഡുകളും നൽകി. വീടിന്റെ അതേതീമിൽ പോർച്ച് സമീപമൊരുക്കി. മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനംകണ്ടത്. മുറ്റം താന്തൂർ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു.

വൈറ്റ്- ഗ്രേ- വുഡൻ നിറങ്ങളാണ് വീടിനകത്തും പുറത്തും തുടരുന്നത്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2100 ചതുരശ്രയടിയാണ് വിസ്തീർണം.
ലളിതസുന്ദരമായി സിറ്റൗട്ട് ഒരുക്കി. ഇവിടെ ഇൻബിൽറ്റ് സീറ്റിങ് നൽകി. പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ് സ്‌പേസിലേക്കാണ്. ഇവിടെ കസ്റ്റമൈസ്ഡ് ഫർണിച്ചറിനൊപ്പം ജനാലയ്ക്ക് സമീപം ഇൻബിൽറ്റ് സീറ്റിങ്ങും ഒരുക്കി. ആവശ്യാനുസരണം ലിവിങ്ങിലും ഡൈനിങ്ങിലും ഇരുന്ന് ടിവി കാണാൻ പാകത്തിൽ കറക്കാവുന്ന ടിവി യൂണിറ്റാണ് മറ്റൊരു സവിശേഷത.

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇതിന്റെ വൈറ്റ്- വുഡൻ നിറങ്ങൾ ഇടങ്ങൾ വേർതിരിക്കുന്നു.

വുഡ്+ മാർബിൾ ടോപ് ഫിനിഷിലാണ് ഡൈനിങ് ടേബിൾ. സമീപമുള്ള സ്‌റ്റെയറിന്റെ താഴെയും ജനാലയ്ക്കരികിൽ ഇൻബിൽറ്റ് സീറ്റിങ് നൽകി സ്ഥലം ഉപയുക്തമാക്കി.

മറ്റിടങ്ങളിലെ പോലെ ബെവിൻഡോ സീറ്റിങ്ങാണ് ഇവിടെയും ആകർഷണം. ഹെഡ്‌സൈഡ് ഭിത്തി ടെക്സ്ചർ പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തു.

പുതിയകാല സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു.

സ്‌റ്റെയർ കയറി മുകൾനിലയിലെത്തുമ്പോൾ സ്ലോപ് റൂഫിന്റെയും സീലിങ് ഓടിന്റെയും ഭംഗി ആസ്വദിക്കാം. മുകളിൽ ഫാമിലി ലിവിങ് വേർതിരിച്ചു. ഇതുവഴി ബാൽക്കണിയിലേക്കിറങ്ങാം.
പുതിയതായി വീടുപണിയാൻ പ്ലാനിടുന്നവരും ഫർണിഷിങ് ഘട്ടത്തിലെത്തിയവരുമായി നിരവധിയാളുകൾ ഈ വീട് കാണാൻ ഇപ്പോൾ എത്താറുണ്ട്.
Project facts
Location- Valanchery, Malappuram
Plot- 21cent
Area- 2100 Sq.ft
Owner- Muhammed Jasir, Nafeesa
Architect- Mohammed Fazil, Muhammed Faris
Cognition Design Studio
Y.C- 2023