അന്ന് വെറുതെ 'തള്ളിയ' കാര്യം, ഇന്ന് സഫലം! എല്ലാം സ്വപ്നംപോലെ; അനുഭവം
![house-experience-reader house-experience-reader](https://img-mm.manoramaonline.com/content/dam/mm/mo/homestyle/nest/images/2023/1/13/house-experience-reader.jpg?w=1120&h=583)
Mail This Article
നാല് വർഷങ്ങൾക്ക് മുൻപ് ഞാനും ചേച്ചിയും അളിയനും കൂടി കാറിൽ പോകുമ്പോൾ വിശാലമായ മുറ്റമൊക്കെ ഉള്ള ഒരു നാലുകെട്ട് കണ്ടു...അപ്പോൾ അളിയൻ പറഞ്ഞു എന്നെങ്കിലും ഒരു വീട് വയ്ക്കുമെങ്കിൽ ഇതുപോലെ ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്ന് അപ്പോൾ വണ്ടിയിൽ ഇരുന്ന് ഞാനും തള്ളി എന്റെയും ആഗ്രഹം ഇതുപോലെ ഒരു വീടാണെന്ന്...
കേട്ടപാതി ചേച്ചി കളിയാക്കി പറഞ്ഞു: "നാലുകെട്ടല്ല എട്ടുകെട്ട് വയ്ക്കും"....
ആ സ്വപ്നം മറന്ന് തുടങ്ങിയപ്പോൾ 'വസ്തു വിൽപനയ്ക്ക്' എന്ന ബോർഡിന്റെ രൂപത്തിൽ ആ സ്വപ്നം വീണ്ടും തേടിയെത്തി! ആദ്യം വസ്തു നോക്കാൻ ഞാനും അളിയനും ചെന്നപ്പോൾ "മുതിർന്നവർ ഒന്നും ഇല്ലേ" എന്ന് ചോദിച്ചത് ഇന്നും ഓർക്കുന്നു..
കുറെ നല്ലമനസുകളുടെ പ്രാർത്ഥനയും ആത്മാർത്ഥമായ അധ്വാനം കൊണ്ടും ഇന്ന് അവർ അവരുടെ സ്വപ്നത്തിൽ എത്തിചേർന്നു. ഒന്നര വർഷം കടന്ന് പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇതിനുവേണ്ടി പരിശ്രമിച്ച ഒരുപാട് പേരുണ്ട്. എല്ലാവരെയും പേരെടുത്തുപറഞ്ഞാൽ നീണ്ടുപോകും. അതിനാൽ ഒറ്റവാക്കിൽ എല്ലാവർക്കും നന്ദി പറയുന്നു.
![house-experience2 house-experience2](https://img-mm.manoramaonline.com/content/dam/mm/mo/homestyle/nest/images/2023/1/13/house-experience2.jpg)
നമ്മൾ എന്ത് കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴും അതിന് വേണ്ടത് മറ്റുള്ളവരെ കേൾക്കുക എന്നതാണ്... നമ്മുടെ മനസ്സിലുള്ള ഐഡിയകൾ നല്ലരീതിയിൽ ആകണമെങ്കിൽ അത് കൂടെ ഇരുന്ന് ആലോചിക്കാൻ നല്ല കൂട്ടുകാർ വേണം. പിന്നെ എല്ലാത്തിനും ഉപരി അളിയന്റെ ആസൂത്രണം പ്ലാനിങ് നമ്മുടെ ബജറ്റിൽ ഒതുങ്ങുന്ന ഏറ്റവും ക്വാളിറ്റി ഉള്ള പ്രോഡക്ട് കണ്ട് പിടിക്കുന്നതിലാണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് മനസിലാക്കി തന്നു... എന്ത് റിസ്ക്കും ചങ്കൂറ്റത്തോടെ ഏറ്റെടുക്കും...
വരാന്തയിൽ പാനൽ വേണം എന്ന് ആഗ്രഹമുണ്ടായിട്ടും ബജറ്റ് കൂടിയപ്പോൾ വേണ്ട എന്ന് പറഞ്ഞു പിൻവലിഞ്ഞു നിന്നപ്പോൾ അളിയനും ചേച്ചിയും വീണ്ടും റിസ്ക് എടുത്തു അതും ഭംഗിയായി..
അളിയനും അളിയനും കൂടി എന്ത് വേണമെങ്കിലും ചെയ്തോ കൂടെ നിൽക്കാനെ എനിക്കറിയൂ, അടുക്കള വലുതായിരിക്കണം, സ്റ്റഡി റൂം ആയിട്ട് ഒരു സ്ഥലം വേണം, വിളക്ക് കത്തിക്കാൻ പൂജമുറി വേണം, ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്‌ടം പോലെ ചെയ്തോ എന്ന് പറഞ്ഞ എന്റെ ചേച്ചി..3 വയസ്സിൽ മഴ വീഴുന്ന നടുമുറ്റം ഉള്ള വീട് മനസ്സിൽ കൊണ്ട് നടന്ന ഞങ്ങളുടെ പൊന്നൂസ്.
ഒരു നില വീടാണ് പണിയുന്നത് എന്ന് പറഞ്ഞപ്പോൾ എന്റെ അച്ഛൻ അളിയനോട് ചോദിച്ചത് ഒരു നില മതിയോ അത് ചെറുതാവില്ലേ എന്നായിരുന്നൂ. അച്ഛൻ കണ്ടിട്ടുള്ള വലിയ വീടുകൾ രണ്ട് നില ആയതുകൊണ്ടാകാം. അപ്പോൾ ഞങ്ങൾ പറഞ്ഞു: പണി കഴിയുമ്പോ അച്ഛന് മനസ്സിലാകും എന്ന്. പണി കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അച്ഛൻ പറഞ്ഞു അളിയനും അളിയനും ഇത്രയും ചെയ്ത് കാണിച്ചല്ലോ.. എനിക്ക് ഇതുമതി എന്നാണ്.
അളിയന്റെ അമ്മ പറഞ്ഞത് നമുക്ക് വേണ്ടി വീട് പണിയുന്നവർ മനസറിഞ്ഞു ചെയ്യണം അവർ സന്തോഷത്തോടെ വീട്ടിൽ പോകാവൂ അതിന് ഒരു കുറവും വരുത്തരുത് എന്നാണ്. ഇനിയും വൈകിട്ടു ചായവാങ്ങി കൊടുക്കാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം മാത്രം.. മനസ്സ് നിറഞ്ഞ സന്തോഷം...
English Summary- House Construction Experience-Veedu Malayalam